ഭുമിവില്‍പ്പന വിവാദം: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പുറത്താക്കണം:സഭാ സുതാര്യസമിതി

മൂന്ന് വര്‍ഷം മുന്‍പ് എഎംടി യുടെ നിലപാട് ശരിവയ്ക്കുന്നതാണ് കെപിഎംജിയുടെ കണ്ടെത്തല്‍. മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വത്തിക്കാന്‍ പുറത്താക്കിയില്ലെങ്കില്‍ വിശ്വാസികള്‍ അതിന് നേതൃത്വം നല്‍കുമെന്ന് എ എം ടി പ്രസിഡന്റ് മാത്യു കരോണ്ടുകടവില്‍, ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍, വക്താവ് ഷൈജു ആന്റണി പറഞ്ഞു

Update: 2021-06-25 11:14 GMT

കൊച്ചി: വത്തിക്കാന്‍ നേരിട്ട് ചുമതലപെടുത്തിയ സ്വതന്ത്ര അന്വഷണ കമ്മീഷന്‍ കെപിഎംജി യുടെ റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍ അനുസരിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പുറത്താക്കണമെന്നും ഭാരതത്തിലെ സിവില്‍ നിയമം അനുസരിച്ച് വിചാരണ ചെയ്യണമെന്നും സഭാ സുതാര്യ സമിതി(എഎംടി) ആവശ്യപ്പെട്ടു.

നേരത്തെ അന്വേഷണം നടത്തിയ സിനഡ് കമ്മീഷനും ബെന്നി മാരാംപറമ്പില്‍ കമ്മീഷനും കര്‍ദിനാള്‍ ആലഞ്ചേരി നേതൃത്വം നല്‍കിയ ഭൂമി വില്‍പനയില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു. എങ്കിലും സീറോ മലബാര്‍ സഭാ സിനഡില്‍ കര്‍ദിനാള്‍ ആലഞ്ചേരിയുടെ സ്വാധീനം ഉപയോഗിച്ച് പിടിച്ചുനില്‍ക്കുകയാണ്. ഇനിയും അതിനു അനുവദിക്കരുതെന്നും എ എം ടി പ്രസിഡന്റ് മാത്യു കരോണ്ടുകടവില്‍, ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍, വക്താവ് ഷൈജു ആന്റണി എന്നിവര്‍ ആവശ്യപ്പെട്ടു.

മൂന്ന് വര്‍ഷം മുന്‍പ് എഎംടി യുടെ നിലപാട് ശരിവയ്ക്കുന്നതാണ് കെപിഎംജിയുടെ കണ്ടെത്തല്‍. മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വത്തിക്കാന്‍ പുറത്താക്കിയില്ലെങ്കില്‍ വിശ്വാസികള്‍ അതിന് നേതൃത്വം നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

Tags:    

Similar News