വീട്ടില്‍ ചാരായ നിര്‍മ്മാണം: ആറംഗ സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍

മഞ്ഞപ്ര മാടശേരി വീട്ടില്‍ നിജോ, (26) കളത്തില്‍പറമ്പില്‍ വീട്ടില്‍ മെല്‍വിന്‍ (26)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന നാലു പേര്‍ ഓടി രക്ഷപെട്ടു.പത്ത് ലിറ്റര്‍ ചാരായം, കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന നൂറു കണക്കിന് ലിറ്റര്‍ വാഷ് ,ഗ്യാസ് സിലിണ്ടര്‍, സ്റ്റൗവ്, വലിയ പാത്രങ്ങള്‍, എന്നിവയും കടത്താന്‍ ഉപയോഗിച്ച കാര്‍,മോട്ടോര്‍ സൈക്കിള്‍ എന്നിവയും പോലിസ് പിടിച്ചെടുത്തു

Update: 2021-05-31 05:10 GMT

കൊച്ചി: അയ്യമ്പുഴ ചുള്ളി തേക്ക് തോട്ടം ഭാഗത്ത് വീട്ടിലിരുന്ന് ചാരായ നിര്‍മാണം നടത്തിയിരുന്ന ആറംഗ സംഘത്തിലെ രണ്ടു പേരെ അയ്യമ്പുഴ പോലിസ് പിടികൂടി. മഞ്ഞപ്ര മാടശേരി വീട്ടില്‍ നിജോ, (26) കളത്തില്‍പറമ്പില്‍ വീട്ടില്‍ മെല്‍വിന്‍ (26)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംഘത്തിലുണ്ടായിരുന്ന നാലു പേര്‍ ഓടി രക്ഷപെട്ടു. റൂറല്‍ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത് . ഇവരില്‍ നിന്ന് പത്ത് ലിറ്റര്‍ ചാരായം, കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന നൂറു കണക്കിന് ലിറ്റര്‍ വാഷ് ,ഗ്യാസ് സിലിണ്ടര്‍, സ്റ്റൗവ്, വലിയ പാത്രങ്ങള്‍, എന്നിവയും കടത്താന്‍ ഉപയോഗിച്ച കാര്‍,മോട്ടോര്‍ സൈക്കിള്‍ എന്നിവയും പിടിച്ചെടുത്തു.

ഒന്നാം പ്രതി നിജോയുടെ അയ്യമ്പുഴ ചുള്ളിയിലുള്ള പൂട്ടിയിട്ടിരിക്കുന്ന വീട്ടിലാണ് സംഘം ചാരായം വാറ്റിക്കൊണ്ടിരുന്നത്. വലിയ ഗ്യാസ് സ്റ്റൗവും സിലിണ്ടറും പാത്രങ്ങളും ഉപയോഗിച്ചു വീടിന്റെ അടുക്കളയിലാണ് ചാരായം നിര്‍മ്മിച്ചിരുന്നത്. പോലിസ് സംഭവ സ്ഥലത്ത് എത്തുമ്പോള്‍ ചാരായം വാറ്റ് നടത്തി വരികയായിരുന്നു .

ചാരായ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ പ്രതികളുടെ വിലകൂടിയ കാറില്‍ ചുള്ളിയിലുള്ള വീട്ടിലെത്തിച്ച് കാറിലും ബൈക്കുകളിലുമായി മഞ്ഞപ്ര കാലടി എന്നിവിടങ്ങളില്‍ ലിറ്ററിന് 2500 രൂപയ്ക്കാണ് വില്‍പന നടത്തിയിരുന്നത്. ഇന്‍സ്‌പെക്ടര്‍ ടി ജി ദിലീപ് , അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മാന്‍സന്‍ ടി തോമസ്, സിപിഒ മാരായ സജീവ്, രജീഷ് പോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Tags:    

Similar News