ഉപഭോക്തൃ കോടതി വിധി നടപ്പാക്കിയില്ല ;വനിതാ നേവല്‍ ഓഫിസറുടെ പരാതിയില്‍ പ്രതിക്കെതിരെ ജാമ്യമില്ലാ വാറന്റ്
ഇന്ത്യന്‍ നേവിയിലെ ലെഫ്റ്റനന്റ് കമാന്‍ണ്ടര്‍ എസ് സവിതയുടെ പരാതിയിലാണ് കമ്മീഷന്റെ നടപടി.മുംബൈ കല്യാണ്‍ സ്ട്രീറ്റിലെ സുനില്‍ തിവാരി ക്കെതിരെയാണ് പരാതി.പ്രതിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ മുംബൈ സിറ്റി പോലിസ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ഡി ബി ബിനു നിര്‍ദ്ദേശം നല്‍കിയത്
കൊച്ചി: തനിക്ക് അനുകൂലമായ വിധി നടപ്പാക്കില്ലെന്ന വനിതാ നേവല്‍ ഓഫിസറുടെ പരാതിയില്‍ പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.2017 ല്‍ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് ഇതുവരേയും നടപ്പാക്കിയില്ലെന്ന ഇന്ത്യന്‍ നേവിയിലെ ലെഫ്റ്റനന്റ് കമാന്‍ണ്ടര്‍ എസ് സവിതയുടെ പരാതിയിലാണ് കമ്മീഷന്റെ നടപടി.മുംബൈ കല്യാണ്‍ സ്ട്രീറ്റിലെ സുനില്‍ തിവാരി ക്കെതിരെയാണ് പരാതി.പ്രതിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ മുംബൈ സിറ്റി പോലിസ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ഡി ബി ബിനു നിര്‍ദ്ദേശം നല്‍കിയത്.
2016 മുംബൈയില്‍നിന്നും സ്ഥലംമാറ്റംലഭിച്ചപ്പോഴാണ് തന്റെ കാര്‍ കൊച്ചിയില്‍ എത്തിക്കാന്‍ സതേണ്‍ റോഡ് ലൈന്‍സ് എന്ന സ്ഥാപനത്തെ ഏല്‍പ്പിച്ചതെന്ന് സവിത പരാതിയില്‍ പറയുന്നു.റോഡുമാര്‍ഗമല്ലാതെ ട്രക്കില്‍ തന്നെ കാര്‍ കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു.രണ്ടാഴ്ചക്കകം കൊച്ചിയില്‍ കാര്‍ എത്തിക്കാമെന്ന വ്യവസ്ഥയും അവര്‍ ലംഘിച്ചുവെന്നും സവിത പരാതിയില്‍ വ്യക്തമാക്കുന്നു.കാര്‍ ലഭിക്കാതിരുന്ന സാഹചര്യത്തില്‍ അന്വേഷിച്ചപ്പോഴാണ് റോഡ് മാര്‍ഗ്ഗമല്ല കാര്‍ കൊണ്ടുവന്നതെന്നും അപകടത്തില്‍ പെട്ട് കര്‍ണ്ണാടകയില്‍ വെച്ച് കാര്‍ പൂര്‍ണമായും തകര്‍ന്നുവെന്നും അറിയുന്നതെന്നും പരാതിക്കാരി വ്യക്തമാക്കുന്നു.
കാര്‍ യഥാസമയം എത്തിക്കുന്നതില്‍ വീഴ്ചവരുത്തിയതിനും മറ്റ് നഷ്ടങ്ങള്‍ക്കും പരിഹാരം ആവശ്യപ്പെട്ടാണ് കമ്മീഷന്‍ മുമ്പാകെ സവിത പരാതി സമര്‍പ്പിച്ചത്.രണ്ട് ലക്ഷം രൂപയും 2017 മുതല്‍ 12 ശതമാനം പലിശയും പതിനായിരം രൂപ കോടതി ചെലവും നല്‍കാനാണ് നാലുവര്‍ഷം മുമ്പ് കോടതി ഉത്തരവിട്ടത്.അത് നടപ്പിലാകാത്ത സാഹചര്യത്തിലാണ് പരാതിക്കാരി കമ്മീഷനെ വീണ്ടും സമീപിച്ചത്.