എറണാകുളത്തെ കോണ്‍ഗ്രസ് വഴി തടയല്‍ സമരം: പോലിസ് കേസെടുത്തത് ഏകപക്ഷീയമായിട്ടെന്ന് കോണ്‍ഗ്രസ്

കലാകാരനായതിനാല്‍ ജോജു ജോര്‍ജ്ജിന് ഒരു നീതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മറ്റൊരു നീതിയും എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു

Update: 2021-11-02 11:41 GMT

കൊച്ചി: പോലിസ് ഏകപക്ഷീയമായിട്ടാണ് കേസെടുത്തിരിക്കുന്നതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കലാകാരനായതിനാല്‍ ജോജു ജോര്‍ജ്ജിന് ഒരു നീതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മറ്റൊരു നീതിയും എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

നാട്ടില്‍ എല്ലാവര്‍ക്കും ഒരേ നീതിയും നിയമവുമാണ് ജനാധിപത്യ വ്യവസ്ഥയില്‍ നടപ്പിലാക്കേണ്ടത്.ലഹരിക്കടിമപ്പെട്ട ഒരു വ്യക്തി വരുന്നതു പോലെയാണ് ജോജു ജോര്‍ജ്ജ് സമര സ്ഥലത്തേക്ക് എത്തിയതെന്നും മനപ്പൂര്‍വ്വം വന്ന് കുഴപ്പമുണ്ടാക്കിയതാണോയെന്നാണ് തങ്ങള്‍ സംശയിക്കുന്നതെന്നും

മുഹമ്മദ് ഷിയാസ് ആരോപിച്ചു. ജോജു ജോര്‍ജ്ജിനെതിരെ വനിതകള്‍ നല്‍കിയ പരാതിയില്‍ എന്തു കൊണ്ടാണ് പോലിസ് കേസെടുക്കാത്തതെന്നും മുഹമ്മദ് ഷിയാസ് ചോദിച്ചു. ജോജു ജോര്‍ജ്ജിനെതിരെ കേസെടുക്കാത്തത് ആരുടെ നിര്‍ദ്ദേശ പ്രകാരമാണെന്നും മുഹമ്മദ് ഷിയാസ് ചോദിച്ചു.കേസെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ കരുതേണ്ടെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

Tags:    

Similar News