ചടങ്ങിനിടെ വൈദ്യുതി മുടങ്ങി ; ഓഡിറ്റോറിയം നടത്തിപ്പുകാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
തൃക്കാക്കര ഭാരത് മാതാകോളജ് ഓഡിറ്റോറിയം മാനേജ് മെന്റിനെതിരെ ജില്ലാ ഉപഭോക്തൃ കോടതിയില്‍ കങ്ങരപ്പടി സ്വദേശി പി ജി ശശീന്ദ്രന്‍ നായര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉപഭോക്തൃ കോടതി അധ്യക്ഷന്‍ ഡി ബി. ബിനു, വൈക്കം രാമചന്ദ്രന്‍ , ടി എന്‍ ശ്രീവിദ്യാ എന്നിവര്‍ ഉത്തരവിട്ടത്
കൊച്ചി : വിവാഹാനന്തര സല്‍ക്കാര കര്‍മങ്ങള്‍ക്കായി ബുക്ക് ചെയ്ത ഓഡിറ്റോറിയത്തില്‍ സേവനങ്ങള്‍ നിഷേധിച്ചതിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.തൃക്കാക്കര ഭാരത് മാതാകോളജ് ഓഡിറ്റോറിയം മാനേജ് മെന്റിനെതിരെ ജില്ലാ ഉപഭോക്തൃ കോടതിയില്‍ കങ്ങരപ്പടി സ്വദേശി പി ജി ശശീന്ദ്രന്‍ നായര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉപഭോക്തൃ കോടതി അധ്യക്ഷന്‍ ഡി ബി. ബിനു, വൈക്കം രാമചന്ദ്രന്‍ , ടി എന്‍ ശ്രീവിദ്യാ എന്നിവര്‍ ഉത്തരവിട്ടത്.
6,000 രൂപ അടച്ചായിരുന്നു ഓഡിറ്റോറിയം ബുക്ക് ചെയ്തത് .എന്നാല്‍ വധു വരന്മാരുടെ സ്വീകരണ സമയത്ത് ഹാളില്‍ ഒരു മണിക്കൂര്‍ സമയത്തേക്ക് വൈദ്യുതി വിച്ഛേദിക്കപ്പെട്ടു .ഇതേ തുടര്‍ന്നാണ് പരാതിക്കാരന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത് .ഓഡിറ്റോറിയം വാടകയായി അടച്ച 60,000 രൂപയും , വൈദ്യുതി വിച്ഛേദിച്ച സമയത്ത് പരാതിക്കാരന്‍ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകള്‍ക്കും മറ്റ് കഷ്ടനഷ്ടങ്ങള്‍ക്കും പരിഹാരമായി 50,000 രൂപയും നല്‍കാനാണ് വിധി.കോടതി ചെലവായി 5,000 രൂപയും പരാതിക്കാരന് നല്‍കാനും കോടതി ഉത്തരവിട്ടു.