കൊച്ചി തുറമുഖം വഴി കടത്താന്‍ ശ്രമിച്ച ഏഴര കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു

ബിസ്‌കറ്റ് രൂപത്തിലാക്കിയ 14.7 കിലോ സ്വര്‍ണമാണ് ഡിആര്‍ ഐ പിടിച്ചെടുത്തത്.കൊച്ചി വാര്‍ഫില്‍ നടത്തിയ പരിശോധനയില്‍ റഫ്രിജറേറ്ററിനുള്ളില്‍ ഒളിപ്പിച്ച 120 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് കണ്ടെത്തിയത്

Update: 2021-04-20 14:21 GMT

കൊച്ചി:കൊച്ചി തുറമുഖം വഴി കടത്താന്‍ ശ്രമിച്ച ഏഴര കോടിയോളം രൂപയുടെ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ) പിടികൂടി. ബിസ്‌കറ്റ് രൂപത്തിലാക്കിയ 14.7 കിലോ സ്വര്‍ണമാണ് കണ്ടെടുത്തത്. കേസില്‍ മലപ്പുറം സ്വദേശിയെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചി വാര്‍ഫില്‍ നടത്തിയ പരിശോധനയില്‍ റഫ്രിജറേറ്ററിനുള്ളില്‍ ഒളിപ്പിച്ച 120 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് കണ്ടെത്തിയത്.

വിമാനത്താവളങ്ങളില്‍ പരിശോന കര്‍ശനമാക്കിയതോടെ തുറമുഖം വഴി സ്വര്‍ണം കടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആര്‍ഐ പരിശോധന നടത്തിയത്. കാര്‍ഗോ ഒരാഴ്ച മുമ്പ് തുറമുഖത്ത് എത്തിയെന്നാണ് സൂചന. ഇത് വാങ്ങാനെത്തിയ മലപ്പുറം സ്വദേശിയാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സ്വര്‍ണം കടത്താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഡിആര്‍ഐ വ്യക്തമാക്കി.

Tags:    

Similar News