മുക്കുപണ്ടം പണയം വച്ച് പണം തട്ടി: ഒരാള്‍ അറസ്റ്റില്‍
പെരുമ്പാവൂര്‍ സ്വദേശി സനീഷ് (34) നെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് ആണ് സംഭവം. ആലുവ മാര്‍ക്കറ്റിനു സമീപമുള്ള സ്ഥാപനത്തിലാണ് മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയത്
കൊച്ചി: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.പെരുമ്പാവൂര്‍ സ്വദേശി സനീഷ് (34) നെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് ആണ് സംഭവം. ആലുവ മാര്‍ക്കറ്റിനു സമീപമുള്ള സ്ഥാപനത്തിലാണ് മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയത്. കമ്പനിപ്പടിയിലെ സ്വര്‍ണ്ണപ്പണമിടപാട് സ്ഥാപനത്തില്‍ വച്ചിരിക്കുന്ന 90 ഗ്രാമോളം സ്വര്‍ണ്ണം ഇവിടുത്തെ സ്ഥാപനത്തിലേക്ക് മാറ്റി പണയം വെയ്ക്കാന്‍ ആഗ്രഹമുണെന്ന് പറഞ്ഞ് മാനേജരെ സമീപിക്കുകയായിരുന്നു.
കമ്പനിപ്പടിയിലുള്ള സ്ഥാപനത്തിന്റെ സ്റ്റാഫ് ആണെന്നും പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കമ്പനിപ്പടിയിലുള്ള സ്ഥാപനത്തിന്റെ മുന്നിലേക്ക് മാനേജരെ വിളിച്ച് വരുത്തി സ്വര്‍ണ്ണമാണെന്ന് പറഞ്ഞ് മുക്കുപണ്ടം കൈമാറി രണ്ടര ലക്ഷത്തോളം രൂപ വാങ്ങി ഇയാള്‍ മുങ്ങുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ രാത്രി മലപ്പുറം കാളികാവില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മഞ്ചേരിയിലും, പെരുന്തല്‍മണ്ണയിലും സനീഷിനെതിരെ സമാന രീതിയിലുള്ള കേസുകളുണ്ടെന്നും പോലിസ് പറഞ്ഞു. അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീര്‍, എസ് ഐ ആര്‍ വിനോദ്, എ എസ് ഐ കെ പി ഷാജി, സി പി ഒമാരായ മാഹിന്‍ഷാ അബൂൂക്കര്‍, മുഹമ്മദ് അമീര്‍, ഹാരീസ് എന്നിവരാണ് ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി എസ് പി കെ കാര്‍ത്തിക് പറഞ്ഞു