ജസ്റ്റിസ് പി എ മുഹമ്മദ് അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഒരു മാസമായി പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അന്ത്യം

Update: 2020-10-09 04:01 GMT

കൊച്ചി: ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി എ മുഹമ്മദ് അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഒരു മാസമായി പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. പോണോത്ത് റോഡിലെ വസതിയില്‍ കൊണ്ടുവന്ന മൃതദേഹം ഇന്ന് വൈകുന്നേരം 3ന് കറുകപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

1992 മുതല്‍ കേരള ഹൈക്കോടതിയില്‍ 8 വര്‍ഷം ജഡ്ജായി സേവനമനുഷ്ഠിച്ചതിന് ശേഷം 2000 ലാണ് ജസ്റ്റിസ് മുഹമ്മദ് വിരമിച്ചത്. 2000-2001 ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനായിരുന്നു. 2006 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തില്‍ സ്വാശ്രയ കോളേജുകള്‍ക്കായുള്ള പ്രവേശന നിരീക്ഷണ കമ്മിറ്റിയുടെയും ഫീ റെഗുലേറ്ററി കമ്മിറ്റിയുടേയും അധ്യക്ഷനായും പ്രവര്‍ത്തിച്ചു. ഭാര്യ അമീന മുഹമ്മദ്. മക്കള്‍: അഡ്വ. മുഹമ്മദ് റഫീഖ്, സജ്ല. മരുമക്കള്‍ പരേതയായ ആശ, അബ്ദുള്‍ ലത്തീഫ്(കെ എസ് ഇ ബി റിട്ട. എഞ്ചിനീയര്‍, തിരൂര്‍).

Tags:    

Similar News