വിവാഹ അഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ആസിഡ് എറിഞ്ഞ് കൊല്ലുമെന്ന് ഭീഷണി; പ്രതി പിടിയില്‍

ഗാന്ധിനഗര്‍ ഉദയാ കോളനിയില്‍ താമസിക്കുന്ന മഹേന്ദ്രനെയാണു കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്

Update: 2022-03-03 04:39 GMT

കൊച്ചി: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ ആസിഡ് ഒഴിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഗാന്ധിനഗര്‍ ഉദയാ കോളനിയില്‍ താമസിക്കുന്ന മഹേന്ദ്രനെയാണു കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.

മഹേന്ദ്രന്റെ വിവാഹ അഭ്യര്‍ഥന എളംകുളം സ്വദേശിയായ പെണ്‍കുട്ടി നിരസിച്ചിരുന്നു. തുടര്‍ന്നു ചൊവാഴ്ച രാത്രി പത്തരയ്ക്ക് മഹേന്ദ്രന്‍ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലെത്തി പിതാവിനെ അസഭ്യം പറയുകയും മകളെ ആസിഡ് എറിഞ്ഞു കൊലപ്പെടുത്തുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ലഹരിമരുന്ന്, മോഷണം, അടിപിടി കേസുകളില്‍ നേരത്തെ പ്രതിയായിട്ടുള്ളയാളാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.കാപ്പ നിയമപ്രകാരവും നടപടി നേരിട്ടുണ്ട്. കടവന്ത്ര എസ്.ഐയുടെ നേതൃത്വത്തില്‍ സിപിഒമാരായ ഉണ്ണിക്കൃഷ്ണന്‍, ദിലീപ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്‌

Tags:    

Similar News