വഴിയാത്രക്കാരിയെ ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ വാഹനം പിടികൂടി;ഒരാളെ അറസ്റ്റു ചെയ്തു

റാന്നി എടമണ്‍ തെക്കേമാനില്‍ വീട്ടില്‍ ജെറിന്‍ വര്‍ഗീസ് (29) നെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 ന് വൈകിട്ട് 7 മണിക്ക് മറ്റൂര്‍ നീലംകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നുസംഭവം. എയര്‍പോര്‍ട്ടില്‍ നിന്നും യാത്രക്കാരുമായി പോയ വാഹനം യാത്രക്കാരിയെ ഇടിച്ചിട്ട് കടന്നു കളയുകയായിരുന്നു

Update: 2021-06-12 05:54 GMT

കൊച്ചി: വഴിയാത്രക്കാരിയെ ഇടിച്ചിട്ടതിനു ശേഷം നിര്‍ത്താതെ പോയ വാഹനം പോലിസ് പിടികൂടി.ഒരാള്‍ അറസ്റ്റില്‍. റാന്നി എടമണ്‍ തെക്കേമാനില്‍ വീട്ടില്‍ ജെറിന്‍ വര്‍ഗീസ് (29) നെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 ന് വൈകിട്ട് 7 മണിക്ക് മറ്റൂര്‍ നീലംകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നുസംഭവം.

എയര്‍പോര്‍ട്ടില്‍ നിന്നും യാത്രക്കാരുമായി പത്തിനംതിട്ടയിലേക്ക് പോയ വാഹനം യാത്രക്കാരിയെ ഇടിച്ചിട്ട് കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് മറ്റൂര്‍ മുതല്‍ കീഴില്ലം വരെ ഇരുപത്തിയഞ്ചോളം സിസിടിവി കാമറകള്‍ പോലിസ് പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടു കിട്ടുന്നത്. കാലടി എസ് ഐ പ്രശാന്ത് പി നായര്‍ , എഎസ്‌ഐ എം എന്‍ ജോഷി, സിപിഒ നൗഫല്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News