സംസ്‌കൃത സര്‍വ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കും : വൈസ് ചാന്‍സലര്‍ ഡോ. എം വി നാരായണന്‍
ഗൗരവമായ ചുമതലയാണ് ഏല്‍പിക്കപ്പെട്ടിരിക്കുന്നത്. അത് പരമാവധി നന്നായി നിര്‍വ്വഹിക്കുകയാണ് ലക്ഷ്യം
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയെ കൂടുതല്‍ മികവുറ്റതാക്കാന്‍ പരിശ്രമിക്കുമെന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി ചുമതലയേറ്റ ഡോ. എം വി നാരായണന്‍. വൈസ് ചാന്‍സലറായി ചുമതലയേറ്റതിന് ശേഷം സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തിയ ഡോ. എം വി നാരായണന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. ഗൗരവമായ ചുമതലയാണ് ഏല്‍പിക്കപ്പെട്ടിരിക്കുന്നത്. അത് പരമാവധി നന്നായി നിര്‍വ്വഹിക്കുകയാണ് ലക്ഷ്യം. സര്‍വ്വകലാശാലയ്ക്ക് സമ്പന്നമായ അക്കാദമിക മികവും നല്ല അധ്യാപകവൃന്ദവും മിടുക്കരായ വിദ്യാര്‍ഥികളുമുണ്ട്. നാകിന്റെ ഉന്നതമായ എ പ്ലസ് ഗ്രേഡും ലഭിച്ചിട്ടുണ്ട്. ഈ നിലവാരം നിലനിര്‍ത്തിക്കൊണ്ട് സംസ്‌കൃത സര്‍വ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഡോ. എം വി നാരായണന്‍ പറഞ്ഞു.
സര്‍വ്വകലാശാല ആസ്ഥാനത്തെത്തിയ വൈസ് ചാന്‍സലര്‍ ഡോ. എം വി നാരായണനെ രജിസ്ട്രാര്‍ ഡോ. എം ബി ഗോപാലകൃഷ്ണന്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രഫ. ഡി സലിംകുമാര്‍, പ്രഫ. എസ് മോഹന്‍ദാസ്, പ്രഫ. എം മണിമോഹനന്‍, ഡോ. സി എം മനോജ്കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ എസ് സുനില്‍ കുമാര്‍ , പ്രഫ വി ലിസി മാത്യു, പ്രഫ. എം എസ് മുരളീധരന്‍പിളള, ഡോ. ശ്രീകല എം നായര്‍, ഡോ. സുനിത ഗോപാലകൃഷ്ണന്‍, ഡോ. എം സത്യന്‍, ഡോ. ബിജു വിന്‍സന്റ്, ഡോ. പി ഉണ്ണികൃഷ്ണന്‍, ഡോ. ലൂക്കോസ് ജോര്‍ജ്ജ്, ലഫ്റ്റനന്റ് സി ആര്‍ ലിഷ, ജോയിന്റ് രജിസ്ട്രാര്‍ സുഖേഷ് കെ ദിവാകര്‍, ഡെപ്യൂട്ടി രജിസ്ട്രാറും വൈസ് ചാന്‍സലറുടെ െ്രെപവറ്റ് സെക്രട്ടറിയുമായ എസ് ശ്രീകാന്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. ഡോ. എം വി നാരായണനെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് സന്ദര്‍ശിച്ചു.