യുവാവിനെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച സംഭവം: രണ്ടു പേര്‍ പോലിസ് പിടിയില്‍
സംഘത്തിലുണ്ടായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശികളായ മുഹമ്മദ് അജ്മല്‍(28), സഞ്ജയ് ഷാഹുല്‍(31) എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.എറണാകുളം കമ്മട്ടിപ്പാടത്തിന് അടുത്തുള്ള സ്റ്റാര്‍ ഹോംസ് അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറി അവിടെ താമസിച്ചിരുന്ന ഇടുക്കി സ്വദേശിയായ അനി ജോയ് എന്ന യുവാവിനെയാണ് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ പോലിസ് പിടിയില്‍.എറണാകുളം കമ്മട്ടിപ്പാടത്തിന് അടുത്തുള്ള സ്റ്റാര്‍ ഹോംസ് അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറി അവിടെ താമസിച്ചിരുന്ന ഇടുക്കി സ്വദേശിയായ അനി ജോയ് എന്ന യുവാവിനെയാണ് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. സംഘത്തിലുണ്ടായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശികളായ മുഹമ്മദ് അജ്മല്‍(28), സഞ്ജയ് ഷാഹുല്‍(31) എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 30 ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. അനി ജോയിയുടെ സുഹൃത്തായ ഷിഹാബിന്റെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. കൊലപാതകക്കേസില്‍ ഉള്‍പ്പട്ടിട്ടുള്ള പ്രതികള്‍ എറണാകുളത്ത് താമസിക്കുന്നതായി മറ്റുള്ളവരോട് പറഞ്ഞതിലും, പ്രതികള്‍ ഉപയോഗിച്ചിരുന്ന ഷിഹാബിന്‌ഴെറ കാര്‍ അപകടത്തില്‌ഴപ്പെട്ടതിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ ഷിഹാബിനെ അന്വേഷിച്ചുവന്നത്.മുറിയില്‍ ഷിഹാബിനെ കാണാത്തതിനെ തുടര്‍ന്നാണ് സുഹൃത്തായ അനി ജോയിയെ തട്ടിക്കൊണ്ടു പോയത്.
പോലിസ് നടത്തിയ അന്വേഷണത്തില്‍ അനി ജോയിയെ ഇടപ്പള്ളിയിലുള്ള ഒരു ലോഡ്ജില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ അനി ജോയിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കായി നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് അജ്മലിനെയും, സഞ്ജയ് ഷാഹുലിനെയും പോലിസ് ഇടപ്പള്ളി ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു.
കൂടുതല്‍ അന്വേഷണം നടത്തിയെങ്കില്‍ മാത്രമെ കുറ്റകൃത്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്ന് പോലിസ് പറഞ്ഞു. കാപ്പ നിയമപ്രകാരമുള്ള നടപടികള്‍ നേരിടുന്ന പ്രതികളും ഈ തട്ടിക്കൊണ്ടുപോകലിള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ പ്രതികളുടെ മറ്റ് ക്രിമിനല്‍ പശ്ചാത്തലം കൂടി അന്വേഷിച്ചു വരികയാണെന്നും കേസ്സില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം നടത്തി വരുന്നതായും പോലിസ് പറഞ്ഞു. ഒളിവില്‍ പോയിട്ടുള്ള മറ്റ്പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായും പോലീസ് പറഞ്ഞു.