എഎസ്‌ഐയെ കാണാനില്ലെന്ന് ഭാര്യ ; പോലിസില്‍ പരാതി നല്‍കി
കൊച്ചി ഹാര്‍ബര്‍ സ്റ്റേഷനിലെ എ എസ് ഐ ഉത്തംകുമാര്‍ (46) നെയാണ് വെള്ളിയാഴ്ച മുതല്‍ കാണാതായത്.ഭര്‍ത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യ ദീപ പള്ളുരുത്തി സി ഐ.ക്ക് പരാതി നല്‍കി
കൊച്ചി: പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറെ കാണാനില്ലെന്ന് കാട്ടി ഭാര്യ പോലിസില്‍ പരാതി നല്‍കി. കൊച്ചി ഹാര്‍ബര്‍ സ്റ്റേഷനിലെ എ എസ് ഐ ഉത്തംകുമാര്‍ (46) നെയാണ് വെള്ളിയാഴ്ച മുതല്‍ കാണാതായത്.ഭര്‍ത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യ ദീപ പള്ളുരുത്തി സി ഐ.ക്ക് പരാതി നല്‍കി.ഉത്തംകുമാര്‍ രാവിലെ 10ന് വീട്ടില്‍ നിന്ന് പോയ താണന്നും പിന്നിട് മടങ്ങി വന്നിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. മേലധികാരിയുടെ പീഡനമാണ് ഭര്‍ത്താവ് കാണാതാകാന്‍ കാരണമെന്നാണ് പരാതി.
ഡ്യൂട്ടിയില്‍ വൈകി എത്തിയതിന് സി ഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് വിശദീകരണം നല്‍കാനാണ് രാവിലെ ഉത്തംകുമാര്‍ പോയതെന്ന് ഭാര്യ പറയുന്നു.ഉച്ചകഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ ഫോണില്‍ വിളിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.തുടര്‍ന്ന് പോലിസ്‌റ്റേഷനില്‍ വിളിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഭാര്യ ദീപ പറയുന്നു.പരാതിയില്‍ പളളുരുത്തി പോലിസ് അന്വേഷണം ആരംഭിച്ചു.