കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം:ഒളിവില്‍ കഴിഞ്ഞ പ്രതി എട്ടുവര്‍ഷത്തിനു ശേഷം പിടിയില്‍
കടുങ്ങല്ലൂര്‍ മുപ്പത്തടം കീരംകുന്ന് പഞ്ചയില്‍ വീട്ടില്‍ അനസ്(സുകേശന്‍ 53) എന്നയാളെയാണ് ആലുവ പോലിസ് പിടികൂടിയത്. 2013 ജൂണിലാണ് കേസിനാസ്പദമായസംഭവം നടന്നത്.കെഎസ്ആര്‍ടിസി ഡ്രൈവര്‍ സദാശിവന്‍ ആണ് കൊല്ലപ്പെട്ടത്
കൊച്ചി: ഒളിവില്‍ കഴിഞ്ഞ കൊലപാതകക്കേസിലെ പ്രതി എട്ടു വര്‍ഷത്തിനു ശേഷം പോലിസ് പിടിയില്‍. കടുങ്ങല്ലൂര്‍ മുപ്പത്തടം കീരംകുന്ന് പഞ്ചയില്‍ വീട്ടില്‍ അനസ്(സുകേശന്‍ 53) എന്നയാളെയാണ് ആലുവ പോലിസ് പിടികൂടിയത്. 2013 ജൂണിലാണ് കേസിനാസ്പദമായസംഭവം നടന്നത്. പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ് ഉരസി എന്ന കാരണം പറഞ്ഞ് പിന്തുടര്‍ന്നെത്തി ആലുവ സ്റ്റാന്റിനു മുന്‍വശത്ത് വച്ച് ഇവര്‍ കെഎസ്ആര്‍ടിസി ബസ് തടയുകയും തുടര്‍ന്ന് ഡ്രൈവറെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
മര്‍ദ്ദനത്തെ തുടര്‍ന്ന് ഡ്രൈവര്‍ സദാശിവന്‍ മരണപ്പെട്ടു. പിന്നീട് കോടതി നടപടികളില്‍ ഹാജരാകാതെ ഇയാള്‍ ഒളിവില്‍ പോയി. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മെട്രോ യാഡിന് സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. രണ്ടാം പ്രതി അഷറഫ് വിചാരണ നടക്കുന്ന സമയത്ത് മരണപ്പെട്ടിരുന്നു. എസ്‌ഐ മാരായ ആര്‍ വിനോദ് , കെ വി ചാക്കോ, എഎസ്‌ഐ എം പി സാബു, സിപിഒ മാരായ എസ് സജിത്, കെ ഹബീബ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.