നടന്‍ ജോജു ജോര്‍ജ്ജിനെതിരെ കേസെടുക്കണമെന്ന്; മഹിളാ കോണ്‍ഗ്രസ് പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

എറണാകുളം മരട് പോലിസ് സ്‌റ്റേഷനിലേക്കാണ് നൂറു കണക്കിന് മഹിളാ ,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണി നിരന്ന മാര്‍ച്ച് നടത്തിയത്. പോലിസ് സ്‌റ്റേഷനു സമീപം പോലിസ് ബാരിക്കേഡുപയോഗിച്ച് മാര്‍ച്ച് തടഞ്ഞു

Update: 2021-11-10 06:56 GMT

കൊച്ചി: ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എറണാകുളം വൈറ്റിലിയില്‍ നടത്തിയ വഴി തടയല്‍ സമരത്തിനിടയില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നടന്‍ ജോജു ജോര്‍ജ് ആക്ഷേപിച്ചുവെന്നും ജോജു ജോര്‍ജ്ജിനെതിരെ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

എറണാകുളം മരട് പോലിസ് സ്‌റ്റേഷനിലേക്കാണ് നൂറു കണക്കിന് മഹിളാ ,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണി നിരന്ന മാര്‍ച്ച് നടത്തിയത്. പോലിസ് സ്‌റ്റേഷനു സമീപം പോലിസ് ബാരിക്കേഡുപയോഗിച്ച് മാര്‍ച്ച് തടഞ്ഞു.തുടര്‍ന്ന് ബാരിക്കേഡിനു മുകളില്‍ കയറി നിന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

പോലിസ് ഏകപക്ഷീയമായിട്ടാണ് പെരുമാറുന്നതെന്ന് മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.ജോജു ജോര്‍ജിനെചതിരെ പരാതി നല്‍കിയിട്ടും പോലിസ് കേസെടുക്കുന്നില്ലെന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.വനിതാ പ്രവര്‍ത്തകര്‍ക്കു നേരെ ജോജു ജോര്‍ജ്ജ് അസഭ്യ വര്‍ഷം നടത്തിയതിനു തെളിവുണ്ടായിട്ടും പോലിസ് കേസെടുക്കുന്നില്ലെന്ന് ഇവര്‍ ആരോപിച്ചു.പരാതിയില്‍ കേസെടുക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Tags:    

Similar News