വീട്ടമ്മയെ കുത്തി വീഴ്ത്തി പണവും സ്വര്‍ണവും പണവും കവര്‍ന്നു; പ്രതിയെ പോലിസ് പിന്തുടര്‍ന്ന് പിടികൂടി
കോട്ടയം, മരിയത്തുരുത്ത് ശരവണവിലാസത്തില്‍ ഗിരീഷ് (35) നെയാണ് പോലിസ് പിന്തുടര്‍ന്ന് സാഹസികമായി പിടികൂടിയത്.
കൊച്ചി: വീട്ടില്‍ വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ കുത്തി വീഴ്ത്തിയ ശേഷം പണവും സ്വര്‍ണ്ണവുമായി കടന്നു കളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കകം പോലിസ് സാഹസികമായി പിടികൂടി. കോട്ടയം, മരിയത്തുരുത്ത് ശരവണവിലാസത്തില്‍ ഗിരീഷ് (35) നെയാണ് പോലിസ് പിന്തുടര്‍ന്ന് പിടികൂടിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കല്ലൂര്‍ക്കാട് തഴുവന്‍ കുന്ന് ഭാഗത്തെ ജ്വല്ലറിയുടമയുടെ വീട്ടില്‍ വീട്ടമ്മ മാത്രമാണ് ഉണ്ടായിരുന്നത്. മെഡിക്കല്‍ റെപ്പാണെന്നും പ്രഷര്‍ കൂടിയതിനാല്‍ അല്‍പ്പം വെളളം വേണമെന്നും ആവശ്യപ്പെട്ട് ഗിരീഷ് ഇവരുടെ വീട്ടില്‍ എത്തുകയായിരുന്നു
മാന്യമായ വേഷം ധരിച്ചെത്തിയ യുവാവിനെക്കണ്ട് വീട്ടമ്മയ്ക്ക് സംശയമൊന്നും തോന്നിയില്ല. അകത്തേക്കു പോയ വീട്ടമ്മയെ പിന്തുടര്‍ന്നെത്തിയ യുവാവ് കത്തികൊണ്ട് കുത്തിവീഴ്ത്തി, ഭീഷണിപ്പെടുത്തി മറ്റൊരു മുറിയിലിട്ടടച്ച് വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും അപഹരിച്ച് കടന്നു കളഞ്ഞു. അല്‍പസമയം കഴിഞ്ഞ് മുറിയില്‍ നിന്ന് പുറത്തെത്തിയ വീട്ടമ്മ കല്ലൂര്‍ക്കാട് പോലിസ് എസ്എച്ച് ഒ കെ ജെ പീറ്ററിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ എസ്എച്ച്ഒ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചുവന്ന കാറില്‍ ഒറ്റയ്ക്കാണ് മോഷ്ടാവ് സ്ഥലത്തെത്തിയതെന്ന് വിവരം ലഭിച്ചു.
ഇതോടെ ജില്ലയില്‍ മുഴുവന്‍ മെസേജ് പാസ് ചെയ്തു. തുടര്‍ന്ന് പോത്താനിക്കാട് ഭാഗത്തേക്ക് കാര്‍ പോയെന്നറിഞ്ഞ് പോത്താനിക്കാട് എസ്എച്ച്ഒ നോബിള്‍ മാനുവലിന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘം കാറിനെ പിന്തുടര്‍ന്നു. തുടര്‍ന്ന് സിനിമാ ചെയ്‌സിനെ വെല്ലുന്ന രീതിയില്‍ കാര്‍ പിന്തുടര്‍ന്ന് മണിക്കൂറുകള്‍ക്കും സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. എസ്എച്ച്ഒ മാരായ കെ ജെ പീറ്റര്‍, നോബിള്‍ മാനുവല്‍, എസ്‌ഐമാരായ ടി എം സൂഫി, രാജു, എഎസ്‌ഐ സജി, എസ്‌സിപിഒ മാരായ ജിമ്മോന്‍ ജോര്‍ജ്, ബിനോയി പൗലോസ്, രതീശന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടിയ പോലിസ് സംഘത്തെ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക് അഭിനന്ദിച്ചു.