അന്തര്‍ സംസ്ഥാന മാല മോഷ്ടാവ് കൊച്ചിയില്‍ പിടിയില്‍
സ്‌കൂട്ടറില്‍ കറങ്ങി നടന്ന് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രഭാത സവാരിക്കാരുടെതുള്‍പ്പെടെ സ്വര്‍ണ്ണ മാല മോഷ്ടിക്കുന്ന മലപ്പുറം,ആലങ്ങാട് സ്വദേശി മുഹമ്മദ് മുസ്തഫ(34)യെയാണ് പാലാരിവട്ടം പോലിസ് അറസ്റ്റ് ചെയ്തത്.
കൊച്ചി: എറണാകുളം നഗരത്തിന്റെ ഉറക്കം കെടുത്തിയ അന്തര്‍ സംസ്ഥാന മാല മോഷ്ടാവ് ഒടുവില്‍ പിടിയിലായി. സ്‌കൂട്ടറില്‍ കറങ്ങി നടന്ന് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രഭാത സവാരിക്കാരുടെതുള്‍പ്പെടെ സ്വര്‍ണ്ണ മാല മോഷ്ടിക്കുന്ന മലപ്പുറം,ആലങ്ങാട് സ്വദേശി മുഹമ്മദ് മുസ്തഫ(34)യെയാണ് പാലാരിവട്ടം പോലിസ് അറസ്റ്റ് ചെയ്തത്.ഈ മാസം അഞ്ചിന് പാലാരിവട്ടം സൗത്ത്് ജനതാ റോഡ് പൂമ്പാറ്റ ജംഗ്ഷനില്‍ വച്ച് വഴിയാത്രക്കാരന്റെ 2.5 പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത് കടന്ന കേസിന്റെ അന്വേഷത്തിനിടയിലാണ് ഇയാള്‍ അറസ്റ്റിലായത്.
അന്നേ ദിവസം തന്നെ കടവന്ത്രയില്‍ പ്രഭാത സവാരി നടത്തി കൊണ്ടിരുന്ന സ്ത്രീയുടെ നാല് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാലയും ഇയാള്‍ പൊട്ടിച്ചെടുത്തിരുന്നതായി പോലിസ് പറഞ്ഞു. കൂടാതെ തൃശൂര്‍ പൂങ്കുന്നത്ത് നിന്നും രണ്ട് പവന്റെ മാലയും, പാലക്കാട് ജില്ലയില്‍ നിന്നും നാല് പവന്റെ സ്വര്‍ണ്ണമാലയും,കോഴിക്കോട് ജില്ലയില്‍ നിന്നും ഒരു പവന്റെ സ്വര്‍ണ്ണമാലയും, ഇയാള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലിസ് പറഞ്ഞു.
തമിഴ്‌നാട്ടില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും പ്രതി ഏകദേശം 100 പവനോളം സ്വര്‍ണ്ണം ഇത്തരത്തില്‍ മോഷ്ടിച്ചിട്ടുണ്ട് ഇതിലേക്ക് 15 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഈ കേസുകളില്‍ തമിഴ്‌നാട്ടില്‍ എട്ടു മാസം ജയില്‍ ശിക്ഷ അനുഭവിച്ച് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ആലുവയില്‍ വാടകയ്ക്ക് താമസിച്ചാണ് കുറ്റകൃത്യം നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു. മോഷണമുതല്‍ വിവിധ ബാങ്കുകളിലും ജ്വല്ലറികളിലും പണയം വെയ്ക്കുകയും, വില്‍പ്പന നടത്തിയതായും പ്രതി സമ്മതിച്ചതായി പോലിസ് പറഞ്ഞു.പാലാരിവട്ടം പോലിസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.