പെരുമ്പല്ലൂരില്‍ വീട് കയറി ആക്രമണം: ഏഴു പേര്‍ പിടിയില്‍
ആരക്കുഴ പെരുമ്പല്ലൂര്‍ ചര്‍ച്ചിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഭീഷ്മ നാരായണന്‍ (25), വെള്ളൂര്‍കുന്നം കടാതി സ്വദേശി അരുണ്‍ ബാബു (27). മുളവൂര്‍ വാഴപ്പിള്ളി സ്വദേശി രാജേഷ് രമേശ്കുമാര്‍ (25), വെള്ളൂര്‍കുന്നം കടാതി സ്വദേശി ജോബിന്‍ (23), വടക്കന്‍ മാറാടി കോളനിപ്പടി ഭാഗത്ത് സിബി (32), വെള്ളൂര്‍കുന്നം ഈസ്റ്റ് കടാതി അര്‍ജ്ജുന്‍ സാജു (20), വെള്ളൂര്‍കുന്നം കാവുങ്കര സ്വദേശി ആദിത്യന്‍ ബിജുകുമാര്‍ (21) എന്നിവരെയാണ് മൂവാറ്റുപുഴ പോലിസ് പിടികൂടിയത്
കൊച്ചി: പെരുമ്പല്ലൂരില്‍ വീട് കയറി ആക്രമണം നടത്തിയ കേസില്‍ ഏഴു പേരെ പിടികൂടി പോലിസ് അറസ്റ്റു ചെയ്തു.ആരക്കുഴ പെരുമ്പല്ലൂര്‍ ചര്‍ച്ചിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഭീഷ്മ നാരായണന്‍ (25), വെള്ളൂര്‍കുന്നം കടാതി സ്വദേശി അരുണ്‍ ബാബു (27). മുളവൂര്‍ വാഴപ്പിള്ളി സ്വദേശി രാജേഷ് രമേശ്കുമാര്‍ (25), വെള്ളൂര്‍കുന്നം കടാതി സ്വദേശി ജോബിന്‍ (23), വടക്കന്‍ മാറാടി കോളനിപ്പടി ഭാഗത്ത് സിബി (32), വെള്ളൂര്‍കുന്നം ഈസ്റ്റ് കടാതി അര്‍ജ്ജുന്‍ സാജു (20), വെള്ളൂര്‍കുന്നം കാവുങ്കര സ്വദേശി ആദിത്യന്‍ ബിജുകുമാര്‍ (21) എന്നിവരെയാണ് മൂവാറ്റുപുഴ പോലിസ് പിടികൂടിയത്.
കഞ്ചാവ് വില്‍പ്പന പോലിസിന് ഒറ്റുകൊടുത്തതിന്റെ വൈരാഗ്യത്തില്‍ പെരുമ്പല്ലൂര്‍ ഭാഗത്ത് പുത്തന്‍പുരയ്ക്കല്‍ വിഷ്ണു സുകുമാരനെ വീട്ടില്‍ കയറി ആക്രമിച്ച് വടികൊണ്ട് അടിച്ചും മറ്റും പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍ എന്ന് പോലിസ് പറഞ്ഞു. അക്രമി സംഘത്തിലുണ്ടായിരന്ന രണ്ട് പ്രതികള്‍ ഒളിവിലാണ് ഇവര്‍ക്ക് വേണ്ടിയുള്ള തിരിച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നം പോലിസ് പറഞ്ഞു.