നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസ്: മുന്നാം പ്രതി അഞ്ജലി കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു; ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് പോലിസ്
എറണാകുളത്തെ പോക്‌സോ കോടതിയിലാണ് ഇന്ന് ഉച്ചയോടെ അഞ്ജലി ഹാജരായത്. കേസുമായി ബന്ധപ്പെട്ട് അഞ്ജലിക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് അഞ്ജലി കോടതിയില്‍ ഹാജരായത്. കേസിലെ ഒന്നും രണ്ടും പ്രതികളായ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്,സൈജു തങ്കച്ചന്‍ എന്നിവരെ റിമാന്റു ചെയ്തു
കൊച്ചി: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ മൂന്നാം പ്രതി കോഴിക്കോട് സ്വദേശിനിയായ അഞ്ജലി കോടതിയില്‍ ഹാജരായി. എറണാകുളത്തെ പോക്‌സോ കോടതിയിലാണ് ഇന്ന് ഉച്ചയോടെ അഞ്ജലി ഹാജരായത്. കേസുമായി ബന്ധപ്പെട്ട് അഞ്ജലിക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് അഞ്ജലി കോടതിയില്‍ ഹാജരായത്. ഇതിനു ശേഷം ചോദ്യം ചെയ്യലിനായി അഞ്ജലി അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകും
. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് അന്വേഷണ സംഘം അഞ്ജലിക്ക് നോട്ടീസ് നല്‍കിയിരുന്നു.ഇന്ന് തന്നെ അഞ്ജലി ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് വിവരം.കേസിലെ ഒന്നും രണ്ടും പ്രതികളായ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്,സൈജു തങ്കച്ചന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ പോലിസില്‍ കീഴടങ്ങിയിരുന്നു.
ഇവരെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കിയിരുന്നു.റോയ് വയലാട്ടിനെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിയില്‍ റിമാന്റു ചെയ്യുകയും സൈജുവിനെ രണ്ടും ദിവസം പോലിസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.റോയിയെയും പിന്നീട് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് ശേഷം ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.