ആറു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി പോലിസ് പിടിയില്‍
ഇടുക്കി കാല്‍വരി മൗണ്ട് പ്ലാത്തോട്ടത്തില്‍ ജിത്തു തോമസ് (26) ആണ് കല്ലൂര്‍ക്കാട് പോലിസിന്റെ പിടിയിലായത്
കൊച്ചി: ആറ് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളി പിടിയില്‍. ഇടുക്കി കാല്‍വരി മൗണ്ട് പ്ലാത്തോട്ടത്തില്‍ ജിത്തു തോമസ് (26) ആണ് കല്ലൂര്‍ക്കാട് പോലീസിന്റെ പിടിയിലായത്. 2016 ല്‍ കല്ലൂര്‍ക്കാട് കവര്‍ച്ച നടത്തിയ കേസില്‍ കോടതി മൂന്നു വര്‍ഷം ഇയാളെ ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് അപ്പീല്‍ നല്‍കി ജാമ്യം നേടിയ ശേഷം ഒളിവില്‍ പോവുകയായിരുന്നു.
ബംഗലൂരുവിലും മറ്റും കഴിഞ്ഞ ശേഷം തങ്കമണിയിലെ വനമേഖലയില്‍ ഒളിവില്‍ താമസിക്കുമ്പോഴാണ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടുന്നത്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലയില്‍ കഞ്ചാവ്, വധശ്രമം, മോഷണം എന്നീ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.
പൊന്‍കുന്നത്ത് രണ്ടര കിലോ കഞ്ചാവുമായാണ് ഇയാള്‍ പിടിയിലായത്. എസ് എച്ച് ഒ കെ ജെ പീറ്റര്‍, എസ്‌ഐമാരായ ടി എം സൂഫി, മനോജ് എസ്‌സിപിഒ മാരായ ജിമ്മോന്‍, സന്തു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.