വന്‍ മോഷണത്തിന് പദ്ധതിയിട്ട് ആയുധങ്ങളുമായി നടന്ന സംഘം പിടിയില്‍

ഇടുക്കി, തൊടുപുഴ കരിങ്കുന്നം പുത്തന്‍പള്ളി വലിയ കോളനിക്ക് സമീപം താമസിക്കുന്ന തെക്കേടത്ത് വീട്ടില്‍ സുരേഷ് (55), തൃശൂര്‍ ജില്ല കൊടുങ്ങല്ലൂര്‍ പുല്ലാട്ടുചപ്പാറ ഉഴുവാത്ത കടവ് ചക്കാണ്ടി വീട്ടില്‍ വിനു (44), വേങ്ങൂര്‍ കൊമ്പനാട് ക്രാരിയേലി കൊച്ചക്കല്‍ വീട്ടില്‍ എല്‍ദോ(40) എന്നവരെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി അറസ്റ്റ് ചെയ്തത്

Update: 2021-03-13 15:35 GMT

കൊച്ചി: ആലുവയിലും പരിസരങ്ങളിലും വന്‍ മോഷണത്തിന് പദ്ധതിയിട്ട് ആയുധങ്ങളുമായി ഒരുങ്ങി നിന്ന പ്രതികള്‍ പിടിയില്‍. ഇടുക്കി, തൊടുപുഴ കരിങ്കുന്നം പുത്തന്‍പള്ളി വലിയ കോളനിക്ക് സമീപം താമസിക്കുന്ന തെക്കേടത്ത് വീട്ടില്‍ സുരേഷ് (55), തൃശൂര്‍ ജില്ല കൊടുങ്ങല്ലൂര്‍ പുല്ലാട്ടുചപ്പാറ ഉഴുവാത്ത കടവ് ചക്കാണ്ടി വീട്ടില്‍ വിനു (44), വേങ്ങൂര്‍ കൊമ്പനാട് ക്രാരിയേലി കൊച്ചക്കല്‍ വീട്ടില്‍ എല്‍ദോ(40) എന്നവരെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി അറസ്റ്റ് ചെയ്തത്.

പ്രതികള്‍ കോട്ടയം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ വിവിധ സ്റ്റേഷനുകളിലെ നിരവധി മോഷണക്കെസുകളില്‍ പ്രതികളാണ്. അന്വേഷണത്തില്‍ റസിഡന്‍സ് അസോസിയേഷന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിരുന്നു. എസ്പി കെ കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ആലുവ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റ്റി എസ് സിനോജ്, ആലുവ ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി എസ് രാജേഷ്, എസ്‌ഐ മാരായ ആര്‍ വിനോദ്, വിപിന്‍ ചന്ദ്രന്‍, രാജന്‍, എം എ നവാസ്, എഎസ്‌ഐ സജിവ്, എസ് സിപിഒ ബൈജു, സിപിഒ മാഹിന്‍ഷാ, അബൂബക്കര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.

Tags:    

Similar News