കടം കൊടുത്ത പണം തിരിച്ചു ചോദിച്ച യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം;പ്രതി പിടിയില്‍

വേങ്ങൂര്‍ തുരുത്തിക്കര തുരുത്തിമാലില്‍ വീട്ടില്‍ ഹിരണ്‍ചന്ദ് (23) എന്നയാളെയാണ് കുറുപ്പംപടി പോലിസ് പിടികൂടിയത്.തുരുത്തിക്കര സ്വദേശിയായ വിഷ്ണുവിനെയാണ് വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

Update: 2021-04-20 12:20 GMT

കൊച്ചി: കടമായി വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തില്‍ യുവാവിനെ വെടിവെച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. വേങ്ങൂര്‍ തുരുത്തിക്കര തുരുത്തിമാലില്‍ വീട്ടില്‍ ഹിരണ്‍ചന്ദ് (23) എന്നയാളെയാണ് കുറുപ്പംപടി പോലിസ് പിടികൂടിയത്. തുരുത്തിക്കര സ്വദേശിയായ വിഷ്ണുവിനെയാണ് ഇയാള്‍ വെടിയുതിര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

വിഷ്ണുവിനോട് ഹിരണ്‍ചന്ദ് മുമ്പ് പണം കടം വാങ്ങിയിരുന്നു. പലപ്രാവശ്യം ഈ പണം തിരികെ അവശ്യപ്പെട്ടിട്ടും ഹിരണ്‍ ചന്ദ് ഇത് തിരികെ നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹിരണ്‍ചന്ദിന്റെ വീടിലെത്തി വിഷ്ണു പണം അവശ്യപ്പെടുകയായിരുന്നു.

ഇതില്‍ പ്രകോപിതനായ ഹിരണ്‍ചന്ദ് വീട്ടില്‍ സൂക്ഷിച്ചിരുന്ന എയര്‍ ഗണ്‍ ഉപയോഗിച്ച് വിഷ്ണുവിനു നേരെ നിറയോഴിച്ചു. കഴുത്തിനു സമീപം വെടിയേറ്റ വിഷ്ണു ആശുപത്രിയില്‍ ചികില്‍സയിലാണ്. കുറുപ്പംപടി പോലിസ് ഇന്‍സ്‌പെക്ടര്‍ ജെ പ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News