ക്വാര്‍ട്ടേഴ്‌സില്‍ കയറി 12 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയില്‍
മൂവാറ്റുപുഴ സ്വദേശി ജോവി ജോര്‍ജാണ് (37) സൗത്ത് പോലിസിന്റെ പിടിയിലായത്.ചീട്ട് കളിയിലുണ്ടായ കടം തീര്‍ക്കാനാണ് പ്രതി മോഷണം നടത്തിയതത്രെ. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഇതേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മറ്റൊരാളുടെ സഹോദരമാണ് പിടിയിലായ ജോവി.
കൊച്ചി: ക്വാട്ടേഴ്‌സില്‍ കയറി പന്ത്രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം മോഷ്ടിച്ച പ്രതി പിടിയില്‍. മൂവാറ്റുപുഴ സ്വദേശി ജോവി ജോര്‍ജാണ് (37) സൗത്ത് പോലിസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഇതേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മറ്റൊരാളുടെ സഹോദരമാണ് പിടിയിലായ ജോവി.ഇയാള്‍ മുമ്പ് ഇവിടെ താമസിച്ചിരുന്നു.മറ്റൊരു താമസക്കാരന്റെ ഭാര്യയുടെ ചേച്ചിയുടെ സ്വര്‍ണ്ണമാണ് മോഷണം പോയത്.ഇവരുടെ പരാതിയിലാണ് അറസ്റ്റ്. ചീട്ട് കളിയിലുണ്ടായ കടം തീര്‍ക്കാനാണ് പ്രതി മോഷണം നടത്തിയതത്രെ. ഇയാളില്‍ നിന്ന് ഒന്നര ലക്ഷം രൂപ കണ്ടെടുത്തു. പണയംവച്ച 15.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്.
പരാതിക്കാരിയും കുടുംബവും മൂവാറ്റുപുഴയില്‍ നിര്‍മിക്കുന്ന പുതിയ വീടിന്റെ തറക്കല്ലിടല്‍ ചടങ്ങിന് പോയപ്പോഴായിരുന്നു മോഷണം. ഒരാള്‍ ഹെല്‍മറ്റ് വച്ച് ക്വാട്ടേഴ്‌സിനകത്ത് നിന്ന് പോകുന്നത് അയല്‍വാസിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. മോഷ്ടിച്ചയാളുടെ ഷര്‍ട്ടിന്റെ നിറവും ഹെല്‍മെറ്റിന്റെ അടയാളവും വച്ച് അന്വേഷണം നടത്തി. സിസിടിവി പരിശോധിച്ചതില്‍ നിന്ന് മോഷണദിവസം ക്വാട്ടേഴ്‌സിന് സമീപം വന്ന സ്‌കൂട്ടറിനെ പറ്റി വിവരം ലഭിച്ചു. വീട്ടുടമസ്ഥന്റെ അനുജന്‍ മൂന്നു മാസം മുമ്പ് ക്വാട്ടേഴ്‌സില്‍ താമസിച്ചിരുന്നു. അന്ന് അയാള്‍ക്ക് മോഷണത്തിരയായ താമസക്കാന്‍ തന്റെ സ്‌ക്കൂട്ടര്‍ നല്‍കിയിരുന്നു. ഇതിനൊപ്പം വീടിന്റെ സ്‌പെയര്‍ താക്കോലുമുണ്ടായിരുന്നു
. ഈ താക്കോല്‍ ഉപയോഗിച്ചാണ് പ്രതി വീട് തുറന്ന് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. പ്രതി മൂവാറ്റുപുഴയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ കുറച്ചു സ്വര്‍ണ്ണം പണയം വച്ചു. കുറച്ചു സ്വര്‍ണ്ണം പെരുമ്പാവൂരിലുളള സ്ഥാപനത്തില്‍ വിറ്റു. തുടര്‍ന്ന് ബംഗളൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടെ നിന്ന് കൊച്ചിയില്‍ എത്തിയപ്പോഴാണ് സൗത്ത് എസ്‌ഐ വിനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.