മുഖംമൂടിയണിഞ്ഞ് മോഷണം: നിരവധി കേസുകളിലെ പ്രതി പിടിയില്‍

കൊല്ലം, കോട്ടത്തല മൂരിക്കോട് സ്വദേശി മൂരിക്കോട് രാജേഷ് എന്ന അഭിലാഷ് (40) ആണ് പാലാരിവട്ടം പോലിസിന്റെ പിടിയിലായത്. ജൂലൈ 9ന് പാലാരിവട്ടം ഭാഗത്തുള്ള മെഡിക്കല്‍ സ്‌റ്റോര്‍ കുത്തിത്തുറന്ന് 60,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലാണ് അറസ്റ്റ്

Update: 2021-07-14 03:31 GMT
മുഖംമൂടിയണിഞ്ഞ് മോഷണം: നിരവധി കേസുകളിലെ പ്രതി പിടിയില്‍

കൊച്ചി: മുഖംമൂടിയണിഞ്ഞ് മോഷണം നടത്തുന്ന നിരവധി കേസുകളിലെ പ്രതി പോലിസ് പിടിയില്‍.കൊല്ലം, കോട്ടത്തല മൂരിക്കോട് സ്വദേശി മൂരിക്കോട് രാജേഷ് എന്ന അഭിലാഷ് (40) ആണ് പാലാരിവട്ടം പോലിസിന്റെ പിടിയിലായത്. ജൂലൈ 9ന് പാലാരിവട്ടം ഭാഗത്തുള്ള മെഡിക്കല്‍ സ്‌റ്റോര്‍ കുത്തിത്തുറന്ന് 60,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലാണ് അറസ്റ്റ്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കടകളില്‍ മോഷണം നടത്തിയ ഇയാള്‍ പ്രധാനമായും മെഡിക്കല്‍ സ്‌റ്റോറുകളാണ് മോഷണത്തിനായി കേന്ദ്രീകരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും ഇറങ്ങിയ ഇയാള്‍ മോഷണം തുടരുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇയാള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പത്തോളം മോഷണം നടത്തിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.

2012 മുതല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നിരവധി കേസുകളില്‍ പ്രതിയാണ്. നിരവധി തവണ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലും ഇയാള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസുണ്ട്. മുഖംമൂടി അണിഞ്ഞ്് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പാലാരിവട്ടം സിഐ രൂപേഷ് രാജ്, എസ്‌ഐമാരായ രൂപേഷ്, രതീഷ്, സുരേഷ്, എഎസ്‌ഐ രഞ്ജിത്ത്, എസ്‌സിപിഒ രതീഷ്, സിപിഒമാരായ മാഹിന്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News