ഇരുപത്തഞ്ചോളം മോഷണ കേസുകളിലെ പ്രതി പിടിയില്‍
ഉടുമ്പന്‍ചോല സ്വദേശി ജിജോ (43) നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്
കൊച്ചി: ഇരുപത്തഞ്ചോളം മോഷണ കേസുകളില്‍ പ്രതിയായ ആള്‍ പെരുമ്പാവൂരില്‍ പോലിസ് പിടിയില്‍. ഉടുമ്പന്‍ചോല സ്വദേശി ജിജോ (43) നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് കഴിഞ്ഞ ജനുവരിയില്‍ കുറുപ്പംപടിയില്‍ നിന്ന് ഒന്നരപ്പവന്‍ സ്വര്‍ണ്ണവും, പണവും, വടക്കാഞ്ചേരിയില്‍ നിന്ന് മൂന്നു പവന്‍ സ്വര്‍ണ്ണവും പാലക്കാട് മംഗലം ഡാമില്‍ നിന്ന് ഒന്നേകാല്‍ പവന്‍ സ്വര്‍ണ്ണവും മോഷ്ടിച്ചത് ഇയാളെന്ന് തെളിഞ്ഞു. ആലുവയിലെ ഒരു ബാറിലെ ജീവനക്കാരനാണിയാള്‍.
രാത്രി ആള്‍ താമസമുള്ള വീട്ടിലാണ് ജിജോ മോഷണം നടത്തുന്നത്. മോഷണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതി 2020 സെപ്തംബറില്‍ ജയില്‍ മോചിതനായ ശേഷവും മോഷണം തുടരുകയായിരുന്നു. മോഷണം തടയുന്നതിന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടയിലാകുന്നത്.
എഎസ്പി അനൂജ് പലിവാല്‍, എസ്എച്ച്ഒമാരായ അരുണ്‍ കെ പവിത്രന്‍ , ആര്‍ രഞ്ജിത് ,എസ് ഐ വിപിന്‍ , എഎസ്എ അബ്ദുള്‍ സത്താര്‍, എസ്‌സിപിഒ മാരായ പി എ അബ്ദുല്‍ മനാഫ്, എം ബി സുബൈര്‍, എന്‍ പി അനില്‍കുമാര്‍ ,ടി എന്‍ മനോജ് കുമാര്‍, സുധീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.