കെ റെയില്‍ പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്നു:ഉമ്മന്‍ ചാണ്ടി
സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള ജനദ്രോഹ പദ്ധതികള്‍ക്കെതിരെ ഉള്ള ജനങ്ങളുടെ താക്കീത് ആയിരിക്കും തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലമെന്നും തൃക്കാക്കര നിയോജക മണ്ഡലം യുഡിഎഫ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് ഉമ്മന്‍ ചാണ്ടി പറഞ്ഞു
കൊച്ചി : ഒരിക്കലും പ്രായോഗികമല്ലാത്ത കെ റെയില്‍ പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണെന്നും ജനകീയ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ യാതൊരു തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.തൃക്കാക്കര നിയോജക മണ്ഡലം യുഡിഎഫ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള ജനദ്രോഹ പദ്ധതികള്‍ക്കെതിരെ ഉള്ള ജനങ്ങളുടെ താക്കീത് ആയിരിക്കും തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസനവിരോധികള്‍ ക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാകും തൃക്കാക്കരയിലെ ജനവിധി.രാജ്യത്തും സംസ്ഥാനത്തും വികസനങ്ങള്‍ നടപ്പിലാക്കിയത് കോണ്‍ഗ്രസ് നേതൃത്വം നല്കിയ ഗവണ്മെന്റുകളാണ്. നെടുമ്പാശ്ശേരി വിമാനത്താവളവും കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും ഉള്‍പ്പടെയുള്ള വികസനപദ്ധതികള്‍ യുഡിഎഫ് സര്‍ക്കാരുകളുടെ സംഭാവനയാണ്. നാടിന്റെ മുഖം മാറ്റിയ വികസന പ്രവര്‍ത്തനങ്ങളെ ഒരുഘട്ടത്തില്‍ എതിര്‍ക്കുകയും പിന്നീട് മറ്റു വഴികളില്ലാതെ വരുമ്പോള്‍ അംഗീകരിക്കുകയും ചെയ്യുന്ന സമീപനമാണ് കേരളത്തിലെ ഇടതുപക്ഷം സ്വീകരിക്കുന്നത്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ഉയര്‍ച്ചയിലേക്ക് പോകാത്തതിന് കാരണം ഇടതുപക്ഷ ത്തിന്റെ നിലപാടുകളാണ്. യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്തും ജില്ലയിലും നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഏറെയാണ്. എന്നാല്‍ ഇടതുഭരണകാലത്ത് എന്തെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് അദ്ദേഹം ആരാഞ്ഞു. വികസനപ്രവര്‍ത്തനങ്ങളെ പിന്നോട്ടടിച്ച ആറു വര്‍ഷമാണ് കടന്നു പോയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
തൃക്കാക്കരയില്‍ ജനദ്രോഹസില്വര് ലൈന്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണന്നും ഇന്നലെകളിലെ വികസന വിരോധികള്‍ തൃക്കാക്കരയിലെ ജനങ്ങളോട് പറയുന്ന വികസനം അവര്‍ തിരിച്ചറിയുമെന്നും സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. കേരളത്തിലെ ജനജീവിതം അരക്ഷിതാവസ്ഥയിലാവുകയാണ്. കേരളം ഗുണ്ടാ കോറിഡോറായി മാറുകയാണ്. ഈ ഭരണത്തിനെതിരെയുള്ള വിധി എഴുത്താക്കി തൃക്കാക്കരയിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കാക്കനാടിന്റെ കുന്നുകളില്‍ വികസനം എത്തിച്ചത് യുഡിഎഫ് ആണന്നും തൃക്കാക്കരയുടെയും കൊച്ചിയുടെയും മുഖച്ഛായ മാറ്റിയ യുഡിഎഫിനെ നെ ജനം പിന്തുണക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗത്തില്‍ യുഡിഎഫ് നേതാക്കളായ കെ സുധാകരന്, രമേശ് ചെന്നിത്തല, പി ജെ ജോസഫ്,എന്‍ കെ പ്രേമചന്ദ്രന്,അനൂപ് ജേക്കബ് ,സി പി ജോണ്‍, മാണി സി കാപ്പന്, ജി ദേവരാജന്‍ , എം എം ഹസ്സന്, ബെന്നി ബഹനാന് , ഇ ടി മുഹമ്മദ് ബഷീര്‍,ഹൈബി ഈഡന് , കെ സി ജോസഫ്, പി സി തോമസ്, ഡൊമനിക്ക് പ്രസന്റേഷന്, ജെബി മേത്തര്‍ , ടി സി ദ്ദീഖ് , ഷാഫി പറമ്പില്‍, ടി ജെ വിനോദ് , അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ജോസഫ് വാഴക്കന്, തോമസ് ഉണ്ണിയാടന്, മുഹമ്മദ് ഷിയാസ്, ജോണി നെല്ലൂര്‍, രാജന് ബാബു, കെ പി ധനപാലന്, ജോസഫ് അലക്സ്, ജോഷി പള്ളന്‍ , നൗഷാദ് പല്ലച്ചി സംസാരിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എ അബ്ദുള്‍ മജീദ് നന്ദി രേഖപ്പെടുത്തി.