വാടകയ്‌ക്കെടുത്ത വാഹനം പണയം വച്ച് പണം തട്ടിയ കേസില്‍ പ്രതികള്‍ പിടിയില്‍
ഫോര്‍ട്ടുകൊച്ചി സ്വദേശി മൈക്കിള്‍ എയ്ഞ്ചല്‍ (28), ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശി രാജേഷ് (42) എന്നിവരാണ് പിടിയിലായത്
കൊച്ചി: മട്ടാഞ്ചേരി സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റ കാര്‍ ഒരു ദിവസത്തെ വാടകയ്‌ക്കെന്ന് പറഞ്ഞ് കബളിപ്പിച്ച് കൈക്കലാക്കിയ ശേഷം തമഴ് നാട്ടില്‍ പണയം വച്ച് പണം തട്ടിയ കേസില്‍ പ്രതികള്‍ പിടിയില്‍.ഫോര്‍ട്ടുകൊച്ചി സ്വദേശി മൈക്കിള്‍ എയ്ഞ്ചല്‍ (28), ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശി രാജേഷ് (42) എന്നിവരാണ് പിടിയിലായത്. മട്ടാഞ്ചേരി സ്വദേശി നസീര്‍ എന്നയാളെ മട്ടാഞ്ചേരി പോലിസ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാര്‍ ആണ് പോലിസിന്റെ അന്വേഷണത്തില്‍ വീണ്ടും തട്ടിപ്പ് നടത്തിയ വാഹനമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഉടമയായ തിരുവല്ല സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൈക്കിള്‍ എയ്ഞ്ചല്‍ രാജേഷ് എന്നിവര്‍ പിടിയിലായത്.
വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. സമാന കേസില്‍ തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരെ വാഹന സഹിതം രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. മട്ടാഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടാം പ്രതിയെ മട്ടാഞ്ചേരി പോലിസ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. അസിസ്റ്റന്റ് കമ്മീഷ്ണര്‍ വി ജി രവീന്ദ്രനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ എസ് ഐ കെ ആര്‍ രൂപേഷ്, എസ് ഐ മധുസൂദനന്‍ , സീനിയര്‍ സിപിഒ വി എ എഡ്വിന്‍ റോസ്, സിപിഒ കെ എ അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.