നരേന്ദ്രമോദിയെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; മില്‍മ ജീവനക്കാരന് സസ്‌പെന്‍ഷന്‍
പുല്ലൂരിലെ വിമുക്തഭടന്‍ ബാബുരാജിനെതിരേയാണ് നടപടി. മില്‍മയുടെ മാവുങ്കാലിലെ സ്ഥാപനത്തില്‍ രണ്ടുവര്‍ഷത്തിലേറെയായി കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുകയായിരുന്നു.
കാഞ്ഞങ്ങാട്: നരേന്ദ്രമോദിയെ വിമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട മില്‍മ കാസര്‍ഗോഡ് ഡെയറിയിലെ കരാര്‍ സുരക്ഷാജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. പുല്ലൂരിലെ വിമുക്തഭടന്‍ ബാബുരാജിനെതിരേയാണ് നടപടി. മില്‍മയുടെ മാവുങ്കാലിലെ സ്ഥാപനത്തില്‍ രണ്ടുവര്‍ഷത്തിലേറെയായി കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുകയായിരുന്നു. പ്രൈവറ്റ് സെക്യൂരിറ്റി സര്‍വീസ് കമ്പനി വഴിയാണ് നിയമിതനായത്. ഇദ്ദേഹത്തെ തത്സ്ഥാനത്തുനിന്ന് നീക്കിയതായും അന്വേഷിച്ച് നടപടിയെടുക്കണമെന്നും സെക്യൂരിറ്റി കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.
സസ്‌പെന്റ് ചെയ്ത വിവരം കമ്പനി അറിയിച്ചതായി മില്‍മ കാസര്‍ഗോഡ് ഡെയറി മാനേജര്‍ കെ എസ് ഗോപി പറഞ്ഞു. അതേസമയം, നരേന്ദ്രമോദിക്കെതിരേ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതില്‍ പ്രതിഷേധിച്ച് മാവുങ്കാലിലെ മില്‍മ സ്ഥാപനത്തിലേക്ക് യുവമോര്‍ച്ച പ്രതിഷേധപ്രകടനം നടത്തി. ഇതുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തു. അനുവാദമില്ലാതെ ആളുകള്‍ സംഘടിക്കുകയും പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തതിനാണു ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തത്.