കര്‍ദിനാളിനെതിരെ വ്യാജ രേഖ: വൈദികരുടെ അറസ്റ്റ് കോടതി തടഞ്ഞു; ചോദ്യം ചെയ്യലിനു ഹാജരാകണം
വൈദികര്‍ അന്വേഷണ സംഘവുമായി സഹകരിക്കണം. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.കേസിലെ മൂന്നാം പ്രതിയായ ആദിത്യയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനായി മാറ്റി. ഉപാധികളോടെയാണ് വൈദികരെ ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം നാലുമണി വരെ മാത്രമേ ചോദ്യം ചെയ്യാവൂവെന്ന് കോടതി നിര്‍ദേശിച്ചു
കൊച്ചി: സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജരേഖ ചമച്ചുവെന്ന കേസിലെ ഒന്നാം പ്രതി ഫാ.പോള്‍ തേലക്കാട്ട്, നാലാം പ്രതി ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരുടെ അറസ്റ്റ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി തടഞ്ഞു.അതേ സമയം അന്വേഷണവുമായി വൈദികര്‍ സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വൈദികര്‍ അന്വേഷണ സംഘം മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.ജൂണ്‍ ഏഴിന് കേസ് വീണ്ടും കോടതി പരിഗണിക്കും. കേസിലെ മൂന്നാം പ്രതിയായ ആദിത്യയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനായി മാറ്റി. ഉപാധികളോടെയാണ് വൈദികരെ ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം നാലുമണി വരെ മാത്രമേ ചോദ്യം ചെയ്യാവൂവെന്ന് കോടതി നിര്‍ദേശിച്ചു. വൈദികര്‍ ആവശ്യപ്പെട്ടാല്‍ ഇടവേള നല്‍കണം. അഭിഭാഷകരുടെ സഹായവും ചോദ്യം ചെയ്യല്‍ സമയത്ത് വൈദികര്‍ക്ക് തേടാം. വൈദികരെ ഉപദ്രവിക്കാനോ പീഡിപ്പിക്കാനോ പാടില്ലെന്നും കോടതി നിര്‍ദേശം നല്‍കി.മാര്‍ ജേക്കബ് മനത്തോടത്താണ് കേസിലെ രണ്ടാം പ്രതി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.