കര്‍ദിനാളിനെതിരെ വ്യാജ രേഖ: ഫാ.പോള്‍ തേലക്കാട്ടില്‍, ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിച്ച കോടതി വീണ്ടും പരിഗണിക്കുന്നത് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. അതുവരെ ഫാ.ടോണി കല്ലൂക്കാരനെ അറസ്റ്റു ചെയ്യരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.
കൊച്ചി:സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസിലെ ഒന്നാം പ്രതി ഫാ.പോള്‍ തേലക്കാട്ട്,നാലാം പ്രതി ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിച്ച കോടതി വീണ്ടും പരിഗണിക്കുന്നത് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. അതുവരെ ഫാ.ടോണി കല്ലൂക്കാരനെ അറസ്റ്റു ചെയ്യരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.കേസില്‍ നേരത്തെ അറസ്റ്റിലായ കേസിലെ മൂന്നാം പ്രതി ആദിത്യയുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
ഫാ. ടോണി കല്ലൂക്കാരനോട് കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് അദ്ദേഹത്തിന്റെ താമസസ്ഥലത്താണ് അന്വേഷണം സംഘം പതിച്ചത്.എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം അന്വേഷണ സംഘം മുമ്പാകെ ഹാജരായിരുന്നില്ല.
കര്‍ദാളിനെതിരെ വ്യാജരേഖ ചമയ്ക്കാന്‍ നിര്‍ദേശം നല്‍കിയത് ഫാ. ടോണി കല്ലൂക്കാരനാണെന്നാണ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്നാംപ്രതി ആദിത്യപറഞ്ഞതായി അന്വേഷണം സംഘം വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്നാണ് ഫാ.ടോണി കല്ലൂക്കാരനെ കേസില്‍ പ്രതിചേര്‍ത്തതെന്നും അന്വേഷണം സംഘം പറയുന്നു.കര്‍ദിനാളിന്റെ മുന്‍ സെക്രട്ടറിയാണ് ഫാ.ടോണി കല്ലൂക്കാരന്‍.കേസില്‍ ഒന്നും രണ്ടും പ്രതികളായ സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടിനെയും അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും വീണ്ടും ചോദ്യംചെയ്യണമെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ആരോപിക്കപ്പെട്ട പ്രകാരം കര്‍ദിനാളിന് ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ടില്ലെന്നും അക്കൗണ്ടുള്ളതായി വ്യാജ രേഖ നിര്‍മിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു.റിമാന്‍ഡില്‍ കഴിയുന്ന ആദിത്യ അദ്ദേഹത്തിന്റെ പിതാവിന്റെ സ്ഥാപനത്തിലെ കംപ്യൂട്ടറില്‍ ബാങ്ക് രേഖ വ്യാജമായി ഉണ്ടാക്കുകയായിരുന്നെന്നും രേഖയിലുള്ളതുപോലെ 13 അക്ക അക്കൗണ്ട് നമ്പര്‍ ബാങ്കിനില്ലെന്ന് വ്യക്തമായതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.