കര്‍ദിനാളിനെതിരെ വ്യാജ രേഖ: ഫാ.പോള്‍ തേലക്കാട്ടിന് പിന്തുണയുമായി സാഹിത്യ,സാംസ്‌കാരിക പ്രവര്‍ത്തകര്‍

ഫാ.പോള്‍ തേലക്കാട്ട് പ്രതിയാണെന്ന് ആരോപിക്കപ്പെടന്ന കേസിന്റെ അന്വേഷണം സത്യസന്ധമായിട്ടാണോ നടക്കുന്നതെന്ന് സംശയമുണ്ടെന്ന് പ്രഫ എം കെ സാനുമാസ്റ്റര്‍, പ്രഫ.തോമസ് എം മാത്യു,കെ എല്‍ മോഹനവര്‍മ, സെബാസ്റ്റിയന്‍ പോള്‍, വിജയലക്ഷമി,ബാലചന്ദ്രന്‍ ചുള്ളിക്കാട്,ജോണ്‍ പോള്‍,എം വി ബെന്നി,എ കെ പുതുശേരി എന്നിവരടക്കമുള്ള സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.നീതി പൂര്‍വകവും സമഗ്രവുമായ അന്വേഷണത്തിലൂടെ വസ്തുതകളും യാഥാര്‍ഥ്യങ്ങളും വെളിച്ചത്തു കൊണ്ടുവരുന്നതിന് പകരം ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാനുള്ള അമിതമായ വ്യഗ്രതയാണോ അന്വേഷണ രീതിയില്‍ സംഭവിക്കുന്നതെന്ന ആശങ്കയാണ് തങ്ങള്‍ക്കുള്ളതെന്നും ഇവര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു

Update: 2019-06-03 10:44 GMT

കൊച്ചി: സിറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസിലെ ഒന്നാം പ്രതിയായ ഫാ.പോള്‍ തേലക്കാട്ടിന് പിന്തുണയുമായി സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത്.ഫാ.പോള്‍ തേലക്കാട്ട് പ്രതിയാണെന്ന് ആരോപിക്കപ്പെടന്ന കേസിന്റെ അന്വേഷണം സത്യസന്ധമായിട്ടാണോ നടക്കുന്നതെന്ന് സംശയമുണ്ടെന്ന് പ്രഫ എം കെ സാനുമാസ്റ്റര്‍, പ്രഫ.തോമസ് എം മാത്യു,കെ എല്‍ മോഹനവര്‍മ, സെബാസ്റ്റിയന്‍ പോള്‍, വിജയലക്ഷമി,ബാലചന്ദ്രന്‍ ചുള്ളിക്കാട്,ജോണ്‍ പോള്‍,എം വി ബെന്നി,എ കെ പുതുശേരി എന്നിവരടക്കമുള്ള സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.നീതി പൂര്‍വകവും സമഗ്രവുമായ അന്വേഷണത്തിലൂടെ വസ്തുതകളും യാഥാര്‍ഥ്യങ്ങളും വെളിച്ചത്തു കൊണ്ടുവരുന്നതിന് പകരം ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാനുള്ള അമിതമായ വ്യഗ്രതയാണോ അന്വേഷണ രീതിയില്‍ സംഭവിക്കുന്നതെന്ന ആശങ്കയാണ് തങ്ങള്‍ക്കുള്ളതെന്നും ഇവര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

ഈ രേഖകളുടെ യഥാര്‍ഥ ഉറവിടത്തെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചുമാണ് സത്വരമായ അന്വേഷണം നടക്കേണ്ടത്. അന്വേഷണ രീതികളില്‍ സാംസ്‌കാരിക കേരളത്തിന് അപമാനകരമാകുന്ന തെറ്റായ സമീപനങ്ങള്‍ എടുക്കാതെ സത്യസന്ധവും സുതാര്യവുമായ വിധത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി യഥാര്‍ഥ വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരണം.കേരളത്തിലെ സാഹിത്യ,സാംസ്‌കാരിക മണ്ഡലങ്ങളില്‍ കഴിഞ്ഞ 30 വര്‍ഷമായി സജീവ സാന്നിധ്യമായ പോള്‍ തേലക്കാട്ടിന് ആദരവും ഐക്യദാര്‍ഢ്യവും തങ്ങള്‍ പ്രഖ്യാപിക്കുകയാണെന്നും ഇവര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.സമൂഹത്തിലെ അധാര്‍മികതയ്‌ക്കെതിരെ ശക്തമായി തന്റെ തൂലിക ഉപയോഗിക്കുന്ന വ്യക്തിയാണ് ഫാ.പോള്‍ തേലക്കാട്ട്.സ്വന്തം സമുദായത്തിലെയും സഭയിലെയും പ്രശ്‌നങ്ങള്‍ പോലും ആത്മവിമര്‍ശനമായി കാണുകയും തുറന്നു പറയുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഇവര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Tags:    

Similar News