ലൈംഗിക പീഡന പരാതി: സിവിക് ചന്ദ്രനെ അറസ്റ്റുചെയ്യണം- സാംസ്‌കാരിക പ്രവര്‍ത്തകര്‍

Update: 2022-07-23 09:56 GMT

കോഴിക്കോട്: എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിന്‍മേല്‍ അറസ്റ്റ് ആവശ്യപ്പെട്ട് സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍. സിവിക് ചന്ദ്രനെതിരേ എഴുത്തുകാരിയായ ദലിത് സ്ത്രീ നല്‍കിയ സ്ത്രീ പീഡനപരാതിയിന്മേല്‍ രണ്ടാഴ്ച പിന്നിടുമ്പോഴും തുടര്‍ നടപടികള്‍ വൈകുന്നതില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. കൊയിലാണ്ടി പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി ദലിത് പീഡന വകുപ്പുകൂടി ഉള്‍പ്പെട്ടതിനാല്‍ ഇപ്പോള്‍ വടകര ഡിവൈഎസ്പിയുടെ അന്വേഷണത്തിലാണുള്ളത്.

ജൂലൈ 12ന് നല്‍കിയ പരാതി പ്രകാരം ജൂലൈ 16ന് അക്രമം നടന്നിടത്ത് സ്ഥലപരിശോധനയും വൈദ്യപരിശോധനയുമെല്ലാം പൂര്‍ത്തിയാവുകയും മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കുകയും ചെയ്ത കേസിലാണ് തുടര്‍നടപടികള്‍ വൈകുന്നത്. രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം എസ്‌സി- എസ്ടി (പ്രിവന്‍ഷന്‍) ഓഫ് അട്രോസിറ്റീസ് ആക്ടിലെ വകുപ്പുകളുണ്ടായിട്ടും നടപടികള്‍ വൈകുന്നത് പോലിസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ഗൗരവതരമായ വീഴ്ചയാണ്. പാര്‍ശ്വവല്‍കൃത സമൂഹത്തിലെ ഒരു പ്രതിനിധിയായ പരാതിക്കാരിയോട് ആഭ്യന്തര വകുപ്പും പോലിസും ഇത്തരത്തിലൊരു സമീപനം സ്വീകരിച്ചുകൂടാത്തതാണ്.

പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ വരുത്തുന്ന ഈ കാലതാമസം പ്രതിഷേധാര്‍ഹമാണ്. പരാതിക്കാരി വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. പോലിസിന്റെ അന്വേഷണവും കുറ്റാരോപിതന്റെ അറസ്റ്റും വേഗത്തില്‍ നടക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഇടപെടലുണ്ടാവണം. ആരോപണവിധേയന്റെ പേരില്‍ ഈ പരാതിക്ക് ശേഷവും ഒന്നിലധികം സ്ത്രീകള്‍ മീടൂ പരാതി സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചിരിക്കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഈ ഘട്ടത്തില്‍ അതിജീവിതയ്‌ക്കൊപ്പം നിലകൊള്ളുക എന്നത് നീതിബോധമുള്ള, ജനാധിപത്യ പൗരന്‍മാരുടെ കടമയാണ്- പ്രസ്താവനയില്‍ പറയുന്നു.

സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍

കെ കെ കൊച്ച്

ഡോ.സി എസ് ചന്ദ്രിക

സണ്ണി എം കപിക്കാട്

ടി ഡി രാമകൃഷ്ണന്‍

ഡോ. രേഖാ രാജ്

അശോകന്‍ ചരുവില്‍

ശീതള്‍ ശ്യാം

ഡോ. പി കെ പോക്കര്‍

ഏലിയാമ്മ വിജയന്‍

അഡ്വ. ഹരീഷ് വാസുദേവന്‍

കെ അജിത

മേഴ്‌സി അലക്‌സാണ്ടര്‍

ഡോ. സോണിയ ജോര്‍ജ്

സുജ സൂസന്‍ ജോര്‍ജ്

അഡ്വ. ആശ ഉണ്ണിത്താന്‍

ഡോ. കെ ജി താര

എം സുല്‍ഫത്ത്

കെ ജി ജഗദീശന്‍

ശ്രീജ നെയ്യാറ്റിന്‍കര

വി കെ ജോസഫ്

വി എസ് ബിന്ദു

സി എസ് രാജേഷ്

ബിന്ദു അമ്മിണി

ജിയോ ബേബി

ദീപ പി മോഹന്‍

എച്മു കുട്ടി

സുധ മേനോന്‍

അഡ്വ. കുക്കു ദേവകി

ആബിദ് അടിവാരം

പ്രൊഫ കുസുമം ജോസഫ്

ഗോമതി ഇടുക്കി

സതി അങ്കമാലി

ഡോ. ധന്യ മാധവ്

അമ്മിണി കെ വയനാട്

റെനി ഐലിന്‍

ലാലി പി എം

എന്‍ സുബ്രമഹ്ണ്യന്‍

സ്മിത നെരാവത്ത്

അഡ്വ കെ നന്ദിനി

ആദി

സീറ്റ ദാസന്‍

ഷഫീഖ് സുബൈദ ഹക്കിം

ഡോ. അമല അനി ജോണ്‍

ബിന്ദു തങ്കം കല്യാണി

അമ്പിളി ഓമനക്കുട്ടന്‍

അപര്‍ണ ശിവകാമി

എസ് കവിത

പുരുഷന്‍ ഏലൂര്‍

ശരണ്യ മോള്‍

സ്മിത പന്ന്യന്‍

ലിഖിത ദാസ്

എം രേഷ്മ

Tags:    

Similar News