പത്തനംതിട്ട പീഡനം; ഇതുവരെ അറസ്റ്റിലായത് 39 പേര്‍

Update: 2025-01-13 08:31 GMT

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരം കൂടിയായ ദലിത് പെണ്‍കുട്ടിയെ അറുപതിലേറെപ്പേര്‍ ലൈംഗികമായി പീഡിപ്പികേസില്‍ ഇതുവരെ അറസ്റ്റിലായത് 39 പേര്‍. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് പതിനൊന്ന് പേര്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്.

അന്വേഷണം ഊര്‍ജിതമാക്കിയതോടെ സംശയപട്ടികയിലുള്ള ചിലര്‍ ജില്ലയ്ക്ക് പുറത്തേക്ക് പോയതായി പോലിസ് കണ്ടെത്തി. അതിനാല്‍ ഇവര്‍ക്കായി മറ്റു പോലിസ് സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറിയിട്ടുണ്ട്. ചില പ്രതികള്‍ വിദേശത്താണെന്നും പോലിസ് അറിയിച്ചു. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും.

ഡിഐജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘമാണ് കേസുകള്‍ അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് വൈകീട്ടോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചനകള്‍. ഇലവുംതിട്ട പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News