ലൈംഗിക പീഡനം: നടന്‍ ജയസൂര്യയ്‌ക്കെതിരേ വീണ്ടും കേസ്

Update: 2024-08-30 05:00 GMT
ലൈംഗിക പീഡനം: നടന്‍ ജയസൂര്യയ്‌ക്കെതിരേ വീണ്ടും കേസ്

തിരുവനന്തപുരം: ലൈംഗിക പീഡനപരാതിയില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരേ വീണ്ടും കേസെടുത്തു. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയില്‍ കരമനയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലിസിന് കൈമാറും. 2013 ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നേരത്തേ, 2008ല്‍ ബാലചന്ദ്ര മേനോന്റെ ചിത്രത്തിന്റെ സെറ്റില്‍ വച്ച് ജയസൂര്യ കടന്നുപിടിച്ചെന്ന് ആരോപിച്ച് മറ്റൊരു നടി നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റിലായിരുന്നു അതിക്രമമെന്നാണ് നടിയുടെ പരാതി. സെക്രട്ടേറിയറ്റില്‍ നടന്ന സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരുടേയും മൊഴിയെടുക്കാനും കന്റോണ്‍മെന്റ് പോലിസ് തീരുമാനിച്ചിട്ടുണ്ട്.

    സെക്രട്ടേറിയറ്റ് ഇടനാഴിയില്‍വച്ച് ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. പരാതിക്കു പിന്നാലെ നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്.

Tags:    

Similar News