ഫ്രാങ്കോ മുളയ്ക്കല്‍ കേസ്: വിദ്വേഷ പ്രചാരകര്‍ക്കെതിരേ നടപടിയെടുക്കണം- സാംസ്‌കാരിക പ്രവര്‍ത്തകര്‍
കോഴിക്കോട്: ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധി സാമാന്യനീതിയുടെ നിഷേധവും ഇരയെ അപഹസിക്കുന്നതുമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍. നീതി ബോധമുള്ള മുഴുവന്‍ മനുഷ്യരും പ്രതിഷേധിക്കേണ്ട വിധിയാണ് കോടതിയില്‍നിന്ന് ഉണ്ടായത്. അത്തരം ഒരു വിധിയുടെ പശ്ചാത്തലത്തില്‍ കോടതി, അന്വേഷണ ഏജന്‍സി,പ്രോസിക്യൂഷന്‍ എന്നിവക്കെതിരായ ജനവികാരം സ്വാഭാവികമാണ്. പരാതിക്കാരിയായ കന്യാസ്ത്രീക്ക് നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാന്‍ കൂടുതല്‍ ശക്തമായ നിയമ ഇടപെടല്‍ ആവശ്യപ്പെടുന്നതാണ് എല്ലാ ത്തരം പ്രതിഷേധങ്ങളും.
ഫ്രാങ്കോ പീഡിപ്പിച്ചതായി കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ പരാതിപ്പെട്ട 2017 മുതല്‍ ആരംഭിച്ച ജനാധിപത്യപ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ നിന്ന വനിതാ കൂട്ടായ്മകള്‍ അടക്കമുള്ളവരുടെ ജനാധിപത്യാവകാശമാണ് പ്രതിഷേധം. അതിന്റെ ഭാഗമായാണ് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റും പ്രതിഷേധ പരിപാടി നടത്തിയത്. എന്നാല്‍, ഇതിനെ സംഘപരിവാറിന് മണ്ണൊരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തീവ്ര ക്രൈസ്തവ ഗ്രൂപ്പായ CASAയും മറ്റ് ചില വിഭാഗങ്ങളുംതികച്ചും വര്‍ഗീയലക്ഷ്യത്തോടെ ദുരുപയോഗിക്കുകയും പ്രതിഷേധത്തില്‍ പങ്കാളികളായ സ്ത്രീകളെ വംശീയമായും ലൈംഗികമായുംഅധിക്ഷേപിക്കുകയുമാണ് ചെയ്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
പ്രതിഷേധിച്ചവരില്‍ ചിലരുടെ മതം മുന്‍നിര്‍ത്തിയുള്ള അങ്ങേയറ്റം വിഷലിപ്തമായ പ്രചാരണങ്ങള്‍ ഇപ്പോഴുംതുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഈ അപകടകരമായ പ്രവര്‍ത്തനം നടത്തുന്നത്. ഇത് അവസാനിപ്പിക്കാന്‍ നിയമപരമായ ഇടപെടല്‍ അനിവാര്യമാണ്. മനുഷ്യര്‍ എന്ന നിലയ്ക്ക്ജാതി മതപരിഗണനകള്‍ക്കപ്പുറം നീതിക്ക് വേണ്ടി നിലക്കൊള്ളാനുള്ള ജനാധിപത്യാവകാശം റദ്ദുചെയ്യപ്പെട്ടതീര്‍ത്തും സങ്കുചിതമായ ഒരു സ്ഥലമായി നവോത്ഥാന കേരളത്തെ താഴ്ത്തിക്കെട്ടാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമമായി മാത്രമേ ഇതിനെ ഞങ്ങള്‍ക്ക് കാണാന്‍ കഴിയൂ.
സ്ത്രീകള്‍ക്ക് നീതി നിരന്തരം നിഷേധിക്കപ്പെടുന്നഫാഷിസ്റ്റ് കാലത്ത് നീതിയുടെ പക്ഷം ചേര്‍ന്ന് ഒരു സ്ത്രീ സംഘടന നടത്തിയ പ്രതിഷേധത്തെ വളച്ചൊടിക്കുകയും അതിലെ പ്രവര്‍ത്തകര്‍ക്കെതിരേ വംശീയ ലൈംഗിക അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്നതിനെതിരേ ഞങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നു. സ്ത്രീവിരുദ്ധവും വംശീയവുമായ വിദ്വേഷപ്രചരണങ്ങള്‍ക്കും അസഹിഷ്ണുത വളര്‍ത്തുന്നവര്‍ക്കുമെതിരിലും ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍
കെ സച്ചിദാനന്ദന്‍
കെ കെ രമ MLA
ഡോ. എസ് പി ഉദയകുമാര്‍
ഡോ: ജെ ദേവിക
സി ആര്‍ നീലകണ്ഠന്‍
കെ അജിത
അഡ്വ. ബിന്ദു അമ്മിണി
പി ഇ ഉഷ
കെ കെ ബാബുരാജ്
കല്‍പറ്റ നാരായണന്‍
സണ്ണി എം കപിക്കാട്
പി മുജീബ് റഹ്മാന്‍
അഡ്വ: പി എ പൗരന്‍ (P.U.C.L)
മൃദുല ദേവി ശശിധരന്‍
ഹമീദ് വാണിയമ്പലം
ദീപ നിഷാന്ത്
എച്ച് മുക്കുട്ടി
ആയിശ റെന്ന
ലദീദ ഫര്‍സാന
അംബിക മറുവാക്ക്
റസാഖ് പാലേരി
ജോളി ചിറയത്ത്
ഡോ: മുഹമ്മദ് ഇര്‍ഷാദ്
സുരേന്ദ്രന്‍ കരിപ്പുഴ
തുളസീധരന്‍ പള്ളിക്കല്‍
എം സുല്‍ഫത്ത്
മാഗാളിന്‍ ഫിലോമിന
ഡോ: ധന്യാ മാധവ്
ഇ. സി ആയിശ
ഷമീന ബീഗം
അഡ്വ: ഫാത്തിമ തഹ്‌ലിയ
സലീന പ്രക്കാനം
ജ്യോതിവാസ് പറവൂര്‍
ജബീന ഇര്‍ഷാദ്
കെ കെ റൈഹാനത്ത്
റെനി ഐലിന്‍
നജ്ദാ റൈഹാന്‍
അഡ്വ.നന്ദിനി
അഡ്വ: സുജാത വര്‍മ
പി റുക്‌സാന
വിനീത വിജയന്‍
അഡ്വ: തമന്ന സുല്‍ത്താന
മൃദുല ഭവാനി
മിനി മോഹന്‍
പ്രഫ. ഹരിപ്രിയ
അനീഷ് പാറാമ്പുഴ
സമീര്‍ ബിന്‍സി
എം എന്‍ രാവുണ്ണി
റഷീദ് മക്കട
സി എ ഉഷാകുമാരി
എസ് അനിത
സീറ്റ ദാസന്‍
അനുപമ അജിത്ത്
അര്‍ച്ചന പ്രജിത്ത്
ആഭ മുരളീധരന്‍
അഡ്വ. ദൃശ്യ
റാസിഖ് റഹിം
അര്‍ച്ചന രവി
ജയദാസ്
ടി കെ വിനോദന്‍