വ്യാജ രേഖ: കര്‍ദിനാളിനെതിരെ സമരം നടത്തിയ വൈദികര്‍ക്ക് പങ്കെന്ന് ആരോപണവുമായി ഫാ. ആന്റണി പൂതവേലില്‍
വ്യാജ രേഖ ചമച്ച സംഭവത്തില്‍ ഫാ.പോള്‍ തേലക്കാടിന് പങ്കുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഫാ.ആന്റണി പുതുവേലില്‍ പറഞ്ഞു.ഭൂമി വില്‍പന വിവാദത്തില്‍ കര്‍ദിനാളിനെതിരായ സമരപരമ്പകളില്‍ മുന്നില്‍ നിന്ന എല്ലാ വൈദികര്‍ക്കും വ്യാജ രേഖ ചമച്ച സംഭവത്തില്‍ പങ്കുണ്ടെന്നാണ് തന്റെ ബോധ്യമെന്നും ഫാ. ആന്റണി പുതുവേലില്‍ പറഞ്ഞു.അവര്‍ മറ്റാരെയെങ്കിലും ഏല്‍പ്പിച്ച് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച രേഖയാണിതെന്നാണ് തനിക്ക് തോന്നുന്നത്
കൊച്ചി: സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ചമച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായ കര്‍ദിനാള്‍ പക്ഷത്തെ വൈദികന്‍ ഫാ.ആന്റണി പുതുവേലില്‍. വ്യാജ രേഖ ചമച്ച സംഭവത്തില്‍ ഫാ.പോള്‍ തേലക്കാടിന് പങ്കുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഫാ.ആന്റണി പുതുവേലില്‍ പറഞ്ഞു.ഭൂമി വില്‍പന വിവാദത്തില്‍ കര്‍ദിനാളിനെതിരായ സമരപരമ്പകളില്‍ മുന്നില്‍ നിന്ന എല്ലാ വൈദികര്‍ക്കും തന്നെ വ്യാജ രേഖ ചമച്ച സംഭവത്തില്‍ പങ്കുണ്ടെന്നാണ് തന്റെ ബോധ്യമെന്നും ഫാ. ആന്റണി പുതുവേലില്‍ പറഞ്ഞു.അവര്‍ മറ്റാരെയെങ്കിലും ഏല്‍പ്പിച്ച് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച രേഖയാണിതെന്നാണ് തനിക്ക് തോന്നുന്നത്. ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞത് തനിക്ക് കിട്ടിയ രേഖയാണിതെന്നും അത് താന്‍ കൈമാറുകയായിരുന്നുവെന്നുമാണ്. എങ്കില്‍ എന്തുകൊണ്ട് പോള്‍ തേലക്കാട്ടില്‍ ആരാണ് തനിക്ക് ഈ രേഖ തന്നതെന്ന് പോലിസിനോട് പറയുന്നില്ലെന്നും ഫാ. ആന്റണി പൂതവേലില്‍ ചോദിച്ചു.
ഇപ്പോള്‍ കേസില്‍ ഫാ.പോള്‍ തേലക്കാട്ടും,എറണാകുളം-അങ്കമാലി അതിരുപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തും പ്രതിസ്ഥാനത്ത് വന്നതോടെ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കേസ് എങ്ങനെയെങ്കിലും തേച്ചു മായ്ച്ചു കളയാന്‍ ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തിവരികയാണ്.ഇതിനെ മറികടക്കണമെങ്കില്‍ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ സര്‍ക്കാര്‍ അടിയന്തരമായി നിയോഗിക്കണമെന്നും ഫാ.ആന്റണി പുതുവേലില്‍ ആവശ്യപ്പെട്ടു.ഇവരാരും ഓര്‍ത്തിത്തില്ല വ്യാജരേഖ ചമച്ച സംഭവത്തില്‍ കേസിനു പോകുമെന്ന്.ഫാ.പോള്‍ തേലക്കട്ടിലാണ് ആദ്യം മുതലേ ഇതിന്റെ ബുദ്ധി കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്നത്. 2017 ഡിസംബര്‍ മാസത്തില്‍ തന്റെ കൂടെ താമസിച്ചിരുന്ന ഒരു വൈദികന്‍ കര്‍ദിനാളിനെതിരായ നീക്കങ്ങളില്‍ സഹകരിച്ചിരുന്ന വ്യക്തിയാണ്. അദ്ദേഹം തന്നെ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്.മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മാരിയറ്റ് ഹോട്ടലിലും പല ബാങ്കുകളിലും കോടികണക്കിന് രൂപയുടെ ആസ്തിയുണ്ടെന്നും അതിന്റെ രേഖകള്‍ തങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു വരികയാണെന്നും. 10 ലക്ഷം രൂപ അതിന് ചിലവ് വരുമെന്നും അദ്ദേഹം തന്നോടു പറഞ്ഞിരുന്നു. ഫാ.ജോസ് പുതുശേരി എന്ന വൈദികനാണ് ഇത് തന്നോട് പറഞ്ഞത് അദ്ദേഹം ഇപ്പോള്‍ ഓസ്ട്രിയയിലാണെന്നും ഫാ.ആന്റണി പുതുവേലില്‍ പറഞ്ഞു.