ഉദ്യോഗാര്‍ഥികള്‍ക്ക് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ ആള്‍ അറസ്റ്റില്‍
വിഴിഞ്ഞം സ്വദേശി ഡൊമിനിക്ക് (35)നെയാണ് നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്. നവി മുംബൈ സ്വകാര്യ കമ്പനിയുടെ വ്യാജ ലെറ്റര്‍ പാഡിലാണ് ഇയാള്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയതെന്ന് പോലിസ് പറഞ്ഞു
കൊച്ചി: ഉദ്യോഗാര്‍ഥികള്‍ക്ക് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ ആള്‍ അറസ്റ്റില്‍. വിഴിഞ്ഞം സ്വദേശി ഡൊമിനിക്ക് (35)നെയാണ് നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്. നവി മുംബൈ സ്വകാര്യ കമ്പനിയുടെ വ്യാജ ലെറ്റര്‍ പാഡിലാണ് ഇയാള്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയതെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇതുമായി വിദേശത്തേക്കു പോകാന്‍ വന്ന വിഴിഞ്ഞം സ്വദേശികളായ ഷിബിന്‍, പ്രമോദ് എന്നിവരെ നെടുമ്പാശേരി പോലിസ് അറസറ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയ ആളെക്കുറിച്ച് വിവരം ലഭിച്ചത്.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. വിദേശത്ത് ഷിപ്പില്‍ സീമാനായ് ജോലി നോക്കുന്നതിനാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി രേഖകള്‍ കണ്ടെടുത്തുവെന്നും പോലിസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ പി എം ബൈജു , സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് കെ ദാസ്, എഎസ്.ഐമാരായ സുനില്‍കുമാര്‍, ബൈജു കുര്യന്‍, സിപിഒ സജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.