മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചുവെന്ന കേസ്:കുറ്റ പത്രം തയ്യാറായി; ഫെബ്രുവരി ആദ്യം കോടതിയില്‍ സമര്‍പ്പിക്കും
ആദിത്യയാണ് വ്യാജ രേഖ രേഖ ചമച്ചതെന്നും ഇത് ഇമെയില്‍ വഴി ഫാ.പോള്‍ തേലക്കാട്ടിലിനും ഫാ.ടോണി കല്ലൂക്കരനും അയച്ചു കൊടുത്തുവെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.ഫാ.പോള്‍ തേലക്കാട്ടിലും ഫാ.ടോണി കല്ലൂക്കാരനും കോടതിയില്‍ നിന്നും മുന്‍ കൂര്‍ ജാമ്യം നേടിയിരുന്നു. തുടര്‍ന്ന് ഇവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മാര്‍ ജേക്കബ് മനത്തോടത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു
കൊച്ചി: സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചുവെന്ന കേസില്‍ കുറ്റപത്രം തയാറായി. ഫെബ്രുവരി ആദ്യം കുറ്റപത്രം സമര്‍പ്പിക്കും.വ്യാജ രേഖ ചമച്ചുവെന്നതിന്റെ പേരില്‍ പോലിസ് അറസ്റ്റു ചെയ്ത ആദിത്യന്‍ അടക്കം നാലോളം പേര്‍ക്കെതിരെയാണ് കുറ്റം പത്രം തയാറാക്കിയിരിക്കുന്നതെന്നാണ് വിവരം.നേരത്തെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിവാദത്തില്‍പ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ വ്യാജ രേഖ ചമച്ചുവെന്ന് കേസ് ഉയര്‍ന്നുവന്നത്.ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പില്‍ കര്‍ദിനാളിന് കോടികളുടെ നിക്ഷേപമുണ്ടെന്ന വിധത്തില്‍ ബാങ്ക് അക്കൗണ്ടിന്റെയടക്കമുള്ള രേഖകളാണ് സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡ് മുമ്പാകെ എത്തിയത്.
എന്നാല്‍ തനിക്ക് അത്തരത്തില്‍ ഒരു ബാങ്ക് അക്കൗണ്ടില്ലെന്നും രേഖകള്‍ വ്യാജമാണെന്നും കര്‍ദിനാള്‍ സിനഡില്‍ അറിയിച്ചതോടെയാണ് സിനഡിന്റെ നിര്‍ദേശ പ്രകാരം പോലിസില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് പോലിസ് ഫാ. പോള്‍ തേലക്കാട്ട്,എറണാകുളം അങ്കമാലി അതിരൂപതയുടെ അന്നത്തെ അഡ്മിനിസട്രേറ്റര്‍ ആയിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ക്കെതിരെ എഫ് ഐ ആര്‍ തയാറാക്കുകയും ചെയ്തിരുന്നു.തനിക്ക് ലഭിച്ച രേഖയുടെ നിജസ്ഥിതി അറിയുന്നതിനായി മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറുകയായിരുന്നുവെന്നും തനിക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് ഫാ.പോള്‍ തേലക്കാട്ടില്‍ പറഞ്ഞത്. ലഭിച്ച രേഖയുടെ സത്യാവസ്ഥ അറിയുന്നതിനായി കര്‍ദിനാളിന് രേഖ കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് മാര്‍ ജേക്കബ് മനത്തോടത്ത് നല്‍കിയ വിശദീകരണം.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആദിത്യയെ പോലീസ് അറസ്റ്റു ചെയ്തത്.
ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.ആദിത്യയാണ് വ്യാജ രേഖ ചമച്ചതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.ഇത്തരത്തില്‍ ചമച്ച വ്യാജ രേഖ ആദിത്യ ഇ മെയില്‍ വഴി ഫാ.പോള്‍ തേലക്കാട്ടിലിനും ഫാ.ടോണി കല്ലൂക്കരനും അയച്ചു കൊടുത്തുവെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.ഫാ.പോള്‍ തേലക്കാട്ടിലും ഫാ.ടോണി കല്ലൂക്കാരനും കോടതിയില്‍ നിന്നും മുന്‍ കൂര്‍ ജാമ്യം നേടിയിരുന്നു. തുടര്‍ന്ന് ഇവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മാര്‍ ജേക്കബ് മനത്തോടത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു.ഇവരെക്കൂടാതെ മറ്റു ചില വൈദികരെയും പോലിസ് ചോദ്യം ചെയ്തിരുന്നു.