മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുക്കാന്‍ ശ്രമം; രണ്ടു പേര്‍ പോലിസ് പിടിയില്‍
മാറംപിള്ളി എള്ളുവാരം ഭാഗത്ത് തലശ്ശേരി വീട്ടില്‍ഉദയകുമാര്‍(52), ഇടുക്കി വണ്ടിപ്പെരിയാര്‍ കരടിക്കുഴി എസ്റ്റേറ്റില്‍ നിന്നും പെരുമ്പാവൂര്‍ കാഞ്ഞിരക്കാട്, ചക്കരക്കാട്ടുകാവിന് സമീപം വാടക്ക് താമസിക്കുന്ന ലോറന്‍സ് (39)എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് പി എസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്
കൊച്ചി: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടു പേരെ പോലിസ് പിടികൂടി.മാറംപിള്ളി എള്ളുവാരം ഭാഗത്ത് തലശ്ശേരി വീട്ടില്‍ഉദയകുമാര്‍(52), ഇടുക്കി വണ്ടിപ്പെരിയാര്‍ കരടിക്കുഴി എസ്റ്റേറ്റില്‍ നിന്നും പെരുമ്പാവൂര്‍ കാഞ്ഞിരക്കാട്, ചക്കരക്കാട്ടുകാവിന് സമീപം വാടക്ക് താമസിക്കുന്നലോറന്‍സ് (39)എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് പി എസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആലുവ ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ സ്വര്‍ണ്ണപ്പണയ സ്ഥാപനത്തിലാണ് ഇവര്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടാന്‍ ശ്രമിച്ചത്.
ഭാര്യ കണ്ണ് ഓപ്പറേഷനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ലാണെന്നും ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതിനായി 20,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് ഉദയകുമാര്‍ വളയുമായി സ്ഥാപനത്തെ സമീപിച്ചത്.വള സ്വര്‍ണമല്ലെന്ന് സംശയം തോന്നിയ അപ്രൈസര്‍ പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് മനസ്സിലായി. സംഭവം പിടിക്കപ്പെട്ടുവെന്ന് തോന്നിയതോടെ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലിസും കടയിലെ ജീവനക്കാരും ചേര്‍ന്ന് പിടി കൂടുകയായിരുന്നു.എസ് ഐ അബ്ദുള്‍ റഹ്മാന്‍, എ എസ് ഐ രാജേഷ് കുമാര്‍, കണ്‍ട്രോള്‍ റൂം ഓഫീസര്‍മാരായ എ എസ് ഐ ദിലീപ് കുമാര്‍.എ.ജി, സി പി ഒ ടി പി രാജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.