വോട്ടര്‍പട്ടിക ക്രമക്കേട്: കെപിസിസി സമിതി 18ന് കണ്ണൂരില്‍
കെപിസിസി സമിതിയുടെ തെളിവെടുപ്പും ഡിസിസി യോഗവും പൂര്‍ത്തിയാവുന്നതോടെ ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാനുള്ള ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒരുക്കങ്ങള്‍ വേഗത്തിലാവും.
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ നിന്ന് യുഡിഎഫ് അനുഭാവികളുടെ വോട്ടുകള്‍ വ്യാപകമായി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചും കള്ളവോട്ടിനെക്കുറിച്ചും പോസ്റ്റല്‍ ബാലറ്റ് തിരിമറി സംബന്ധിച്ചും പഠിക്കാന്‍ നിയോഗിച്ച കെപിസിസി സമിതി 18ന് കണ്ണൂരില്‍ തെളിവെടുപ്പിനെത്തും. രാവിലെ 10ന് ഡിസിസി ഓഫീസില്‍ നടക്കുന്ന കെപിസിസി സംഘത്തിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭ നിയോജകമണ്ഡലംതല തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍മാരുടെയും ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെയും യോഗവും ചേരുമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.
ജില്ലയില്‍ ഒട്ടേറെ ബൂത്തുകളില്‍ യുഡിഎഫ് അനുഭാവികളുടെ വോട്ട് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് നീക്കം ചെയ്തതായി വ്യാപകമായി പരാതി ഉണ്ടായിരുന്നു. കെപിസിസി സമിതിയുടെ തെളിവെടുപ്പും ഡിസിസി യോഗവും പൂര്‍ത്തിയാവുന്നതോടെ ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാനുള്ള ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒരുക്കങ്ങള്‍ വേഗത്തിലാവും.