നിര്‍മാതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശം; മാപ്പ് പറഞ്ഞ് നടന് ഷെയിന്‍ നിഗം
തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഷെയിന്‍ മാപ്പു പറഞ്ഞത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐഎഫ്എഫ് കെയുടെ വേദിയില്‍ വെച്ചാണ് ഷെയിന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ വിവാദ പരാമര്‍ശം നടത്തിയത്.താന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നും ഷെയിന്‍ നിഗം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
കൊച്ചി: വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് നടന് ഷെയിന്‍ നിഗമിനെതിരെ നിര്‍മാതാക്കള്‍ നിലപാട് കടുപ്പിച്ചതിനു പിന്നാലെ മാപ്പു പറഞ്ഞ് ഷെയിന്‍ നിഗം.തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഷെയിന്‍ മാപ്പു പറഞ്ഞത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐഎഫ്എഫ് കെയുടെ വേദിയില്‍ താന്‍ നടത്തിയ പ്രസ്താവന വലിയതോതില്‍ തെറ്റിദ്ധരിക്കപ്പെട്ടതായി ഷെയിന്‍ നിഗം ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.നിര്‍മ്മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാര്‍ത്തകളില്‍ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കള്‍ നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്.
താനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നല്‍കിയത്. താന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നും ഷെയിന്‍ നിഗം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.തന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും താനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് തന്റെ വിശ്വാസം. അന്ന് താനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് താന്‍. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. താന്ആരാധിക്കുന്ന തന്റെ ദൈവവും താന്‍ വിശ്വസിക്കുന്ന തന്റെ സംഘടനയും എന്നും തന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാമെന്നും ഷെയിന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.