പ്രതിപക്ഷ നിലപാട് നോക്കിയല്ല സർക്കാർ പ്രവർത്തിക്കുന്നത്: മുഖ്യമന്ത്രി

വികസനം എല്ലാ ജനങ്ങളെയും പ്രദേശത്തെയും സ്പർശിക്കണം. അത് ഭാവിതലമുറയ്ക്കും യുവജനതയ്ക്കും വേണ്ടിയാണ്.

Update: 2022-04-04 06:51 GMT

കണ്ണൂർ: പ്രതിപക്ഷത്തിന്റെ നിലപാട് നോക്കിയല്ല കേരള സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ നവീകരിക്കണം. അതിനായുള്ള പ്രവർത്തനത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ഒന്നാം വാർഷികത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു.

വികസനം എല്ലാ ജനങ്ങളെയും പ്രദേശത്തെയും സ്പർശിക്കണം. അത് ഭാവിതലമുറയ്ക്കും യുവജനതയ്ക്കും വേണ്ടിയാണ്. കേരളജനത സർക്കാരിന്റെ വികസന നയത്തിന് ഒപ്പമാണ്. എന്നാൽ എല്ലാ വികസന പ്രവർത്തനങ്ങളെയും എതിർക്കുന്നവരായി കേരളത്തിലെ പ്രതിപക്ഷം മാറിയെന്ന് അദ്ദേഹം പറഞ്ഞു. 

Similar News