അഞ്ച് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 53 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
ടിവി പുരം പഞ്ചായത്തിലെ 11, 12, 13 വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.
കോട്ടയം: ടിവി പുരം പഞ്ചായത്ത്- 2, കോട്ടയം മുനിസിപ്പാലിറ്റി-19, പുതുപ്പള്ളി പഞ്ചായത്ത്-6,11, മണിമല-11 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളെ കൊവിഡ് കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി. ടിവി പുരം പഞ്ചായത്തിലെ 11, 12, 13 വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 23 തദ്ദേശഭരണസ്ഥാപന മേഖലകളിലെ 53 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1. കോട്ടയം മുനിസിപ്പാലിറ്റി - 5, 19, 21, 28, 48
2. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- 1, 3, 4, 9, 10, 12, 14, 15, 24, 25, 27 ,32, 34, 35
3. വൈക്കം മുനിസിപ്പാലിറ്റി- 25
ഗ്രാമപ്പഞ്ചായത്തുകള്‍
4. ഉദയനാപുരം- 17
5. ടിവി പുരം-2
6. മറവന്തുരുത്ത്-1
7. പായിപ്പാട് - 11
8. കുറിച്ചി- 1, 15, 20
9. മാടപ്പള്ളി-13
10. തലയാഴം- 14
11. എരുമേലി-20
12. അതിരമ്പുഴ-1, 9, 10, 11, 12, 16, 21, 22
13. പനച്ചിക്കാട് -6
14. വെച്ചൂര്‍-6
15. വിജയപുരം-1, 5
16. ആര്‍പ്പൂക്കര-1, 2
17. കൂരോപ്പട - 15
18. പാമ്പാടി - 6, 17
19. കടുത്തുരുത്തി - 3
20. കാഞ്ഞിരപ്പള്ളി - 11
21. കാണക്കാരി - 5
22. പുതുപ്പള്ളി-6, 11
23. മണിമല-11