അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഡിജിപി നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി

കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നില്ലെന്നും ഉത്തരവുകള്‍ നടപ്പാക്കുന്നതിനു നടപടി സ്വീക്കണമെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മതസംഘടനകളെയും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടെന്നും കോടതി വ്യക്തമാക്കി. ഫ്ളക്സ് നീക്കുന്നത് സംബന്ധിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറക്കണമെന്നും സ്റ്റേഷന്‍ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കോടതി ഉത്തരവിട്ടു

Update: 2020-01-15 14:50 GMT

കൊച്ചി: സംസ്ഥാനത്തെ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഡിജിപി നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.അനധികൃത ഫ്ളക്സ് സ്ഥാപിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും കോടതി ഉത്തരവിട്ടു. കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നില്ലെന്നും ഉത്തരവുകള്‍ നടപ്പാക്കുന്നതിനു നടപടി സ്വീക്കണമെന്നും കോടതി വ്യക്തമാക്കി.രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മതസംഘടനകളെയും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടെന്നും കോടതി വ്യക്തമാക്കി.

ഫ്ളക്സ് നീക്കുന്നത് സംബന്ധിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറക്കണമെന്നും സ്റ്റേഷന്‍ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റി കോര്‍പറേഷനുകളിലും ഫ്ള്ക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനു നടപടി സ്വീകരിക്കണമെന്നു കോടതി മുന്‍പു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഫ്ളകസുകള്‍ നീക്കം ചെയ്യുന്നതിനു വനിതാ ജീവനക്കാര്‍ മാത്രമുള്ളതുകൊണ്ടു കഴിയാതെ പോയെന്നു ചില മുന്‍സിപ്പാലിറ്റികള്‍കോടതിയില്‍ ബോധിപ്പിച്ചിരുന്നു. 

Tags:    

Similar News