തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തുന്നവര്‍ക്കെതിരെ അതാത് പരിസരത്തെ എസ്എച്ച്ഒമാര്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി.സംസ്ഥാനത്ത് ഫ്‌ളക്‌സ് നിരോധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഫ്‌ളക്‌സ് സ്ഥാപിച്ചവരില്‍ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കണമെന്നും കോടതി വ്യക്തമാക്കി.

Update: 2019-03-25 14:16 GMT

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി.ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തുന്നവര്‍ക്കെതിരെ അതാത് പരിസരത്തെ എസ്എച്ച്ഒമാര്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.സംസ്ഥാനത്ത് ഫ്‌ളക്‌സ് നിരോധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഫ്‌ളക്‌സ് സ്ഥാപിച്ചവരില്‍ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കണമെന്നും കോടതി വ്യക്തമാക്കി. പിടിച്ചെടുക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടിയിടാതെ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തന്നെ തിരിച്ച് നല്‍കണം. ഇത് പരിസ്ഥിതിക്ക് ദോഷമില്ലാത്ത നിലയില്‍ നശിപ്പിക്കുന്നുവെന്നു ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നടപടികളെടുത്തില്ലെങ്കില്‍ ഉദ്യോഗസ്ഥരും കേസില്‍ ഉത്തരവാദികളാകുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.സംസ്ഥാനത്ത് പരിസ്ഥിതിക്ക് ദോഷകരമായ പ്ലാസ്റ്റ്റ്റിക് ഉപയോഗിച്ച് ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതിനെതിരെയും മണ്ണില്‍ അലിഞ്ഞു ചേരാത്ത സാമഗ്രികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. 

Tags:    

Similar News