പക്ഷിയിടിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അല്‍പസമയത്തിനകം തിരിച്ചിറക്കി. രാവിലെ 10നു അബൂദബിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് 10.20 ഓടെ തിരിച്ചിറക്കിയത്. വിമാനത്തില്‍ പക്ഷിയിടിച്ചതാണു കാരണമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുമായി വിമാനം പറന്നുയരുന്നതിനിടെയാണ് വിമാനത്തില്‍ പക്ഷിയിടിച്ചത്. തുടര്‍ന്ന് പൈലറ്റ് 20 മിനിറ്റിനു ശേഷം വിമാനം റണ്‍വേയില്‍ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിയ ശേഷം സാങ്കേതിക വിഭാഗം ഉദ്യാഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പക്ഷിയിടിച്ചതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഈ വിമാനം അബൂദബിയിലേക്കുള്ള യാത്ര റദ്ദാക്കി. യാത്രക്കാരെ മറ്റൊരു വിമാനം എത്തിച്ച് അബൂദബിയിലേക്ക് കൊണ്ടുപോവുമെന്നും അധികൃതര്‍ അറിയിച്ചു.