പ്രളയബാധിതര്‍ക്ക് സഹായഹസ്തവുമായി ദുരന്തനിവാരണ അതോറിറ്റി

പ്രത്യുത്ഥാനം പദ്ധതിക്കായി 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ദുരന്തനിവരാണ അതോറിറ്റിക്ക് ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 7,300ലധികം കുടുംബങ്ങള്‍ക്ക് സഹായധനം ആശ്വാസമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Update: 2019-06-18 05:54 GMT

തിരുവനന്തപുരം: പ്രളയബാധിതരായ കിടപ്പുരോഗികളും അംഗപരിമിതരും ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ദുരന്തനിവാരണ അതോറിറ്റി. പ്രത്യുത്ഥാനം എന്നുപേരിട്ട പദ്ധതിയിലൂടെ പ്രളയത്തിലോ മണ്ണിടിച്ചിലിലോ വീടുകള്‍ക്ക് 15 ശതമാനമോ അതിന് മുകളിലോ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് ഒറ്റത്തവണയായി 25,000 രൂപ നല്‍കും.

15 ശതമാനമോ അതിലധികമോ വീടിന് നഷ്ടം സംഭവിച്ച കാന്‍സര്‍ രോഗികളുള്ള കുടുംബങ്ങള്‍ക്ക് സഹായധനത്തിന് മുന്‍ഗണന നല്‍കും. ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന രോഗികളുള്ള കുടുംബങ്ങള്‍, കിടപ്പിലായ അംഗപരിമിതരുള്ള കുടുംബങ്ങള്‍, വിധവയായ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മക്കളും ഉള്ള കുടുംബങ്ങള്‍ എന്നിവരും മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിക്കും.

പ്രത്യുത്ഥാനം പദ്ധതിക്കായി 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ദുരന്തനിവരാണ അതോറിറ്റിക്ക് ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 7,300ലധികം കുടുംബങ്ങള്‍ക്ക് സഹായധനം ആശ്വാസമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ദേശീയ ദുരന്തനിവാരണ നിയമം അനുസരിച്ച് 2007ലാണ് സംസ്ഥാനത്ത് ദുരന്തനിവാരണ അതോറിറ്റി നിലവില്‍ വന്നത്. മുഖ്യമന്ത്രി ചെയര്‍മാനും സംസ്ഥാന റവന്യൂമന്ത്രി വൈസ്ചെയര്‍മാനുമായ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണം നിര്‍വഹിക്കുന്നത്.

Tags:    

Similar News