പ്രളയം: പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് കെബിപിഎസ്
നിലവില്‍ പുസ്തകങ്ങള്‍ സ്റ്റോക്കുണ്ട്. എത്ര വിദ്യാര്‍ഥികള്‍ക്ക് പുസ്തകം വേണം എന്നത് സംബന്ധിച്ച് കണക്ക് വിദ്യാഭ്യസ വകപ്പില്‍ നിന്നും ലഭ്യമാകണം.അത് ലഭിക്കുന്ന മുറയ്ക്ക് കണക്കനുസരിച്ചുള്ള പുസ്തകം നല്‍കും. നിലവിലെ സ്റ്റോക്കിനേക്കാള്‍ അധികം പുസ്തകം വേണ്ടി വരുകയാണെങ്കില്‍ അത് ഓരാഴ്ചയക്കുള്ളില്‍ അച്ചടിച്ചു നല്‍കും
കൊച്ചി: പ്രളയത്തില്‍ പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പകരം പുസ്തകം വിദ്യാഭ്യാസ വകുപ്പില്‍ നിന്നും നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് വിതരണത്തിനായി നല്‍കുമെന്ന് കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി(കെബിപിഎസ്) എം ഡി കെ കാര്‍ത്തിക് തേജസ് ന്യുസിനോട് പറഞ്ഞു.നിലവില്‍ പുസ്തകങ്ങള്‍ സ്റ്റോക്കുണ്ട്. എത്ര വിദ്യാര്‍ഥികള്‍ക്ക് പുസ്തകം വേണം എന്നത് സംബന്ധിച്ച് കണക്ക് വിദ്യാഭ്യസ വകപ്പില്‍ നിന്നും ലഭ്യമാകണം.അത് ലഭിക്കുന്ന മുറയ്ക്ക് കണക്കനുസരിച്ചുള്ള പുസ്തകം നല്‍കും. നിലവിലെ സ്റ്റോക്കിനേക്കാള്‍ അധികം പുസ്തകം വേണ്ടി വരുകയാണെങ്കില്‍ അത് ഓരാഴ്ചയക്കുള്ളില്‍ അച്ചടിച്ചു നല്‍കും.നിലവില്‍ വിദ്യാഭ്യ വകുപ്പില്‍ നിന്നും വിവരങ്ങള്‍ കിട്ടിയിട്ടില്ല. മഴ മൂലം പല സ്‌കൂളുകളും അവധിയാണ്. സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിയുമ്പോള്‍ കണക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കെ കാര്‍ത്തിക് പറഞ്ഞു.
2019-20 അധ്യയന വര്‍ഷത്തെ വാല്യം രണ്ട് പാഠപുസ്തക അച്ചടി പൂര്‍ത്തിയായി വ വരികയാണ്. 2019-20 അധ്യയന വര്‍ഷം മൂന്ന് വാല്യങ്ങളിലായി 6 കോടി ഒരു ലക്ഷത്തില്‍ പരം പാഠപുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. അതില്‍ 2 കോടി 13 ലക്ഷം വാല്യം രണ്ട് പാഠപുസ്തകങ്ങളാണ് ഈ അധ്യയന വര്‍ഷം അച്ചടിക്കേണ്ടത്. വാല്യം രണ്ട് പാഠപുസ്തകങ്ങളുടെ 80 ശതമാനം അച്ചടിയും കെബിപിഎസില്‍ പൂര്‍ത്തിയായി. ഈ മാസം തന്നെ അച്ചടി പൂര്‍ത്തിയാകും.വാല്യം രണ്ട് പാഠപുസ്തക വിതരണം ഇതിനോടകം തന്നെ 14 ജില്ലാ ഡിപ്പോകളിലും ആരംഭിച്ചു കഴിഞ്ഞു. ഏകദേശം 30 ശതമാനത്തോളം വാല്യം രണ്ട് പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയായി കഴിഞ്ഞു. മഴ മൂലം ഇപ്പോള്‍ വിതരണം തടസപ്പെട്ടിരിക്കുകയാണ്. മഴ മാറിയാല്‍ വിതരണം പൂര്‍ത്തിയാക്കും. സെപ്റ്റംബര്‍ മാസത്തോടെ വാല്യം മൂന്ന് പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിക്കും. വാല്യം ഒന്ന് പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് തന്നെ സ്‌കൂളുകളില്‍ കെബിപിഎസ് എത്തിച്ചു നല്‍കിയിരുന്നു.