പ്രളയഫണ്ട് തട്ടിപ്പ്: കുറ്റപത്രം സമര്‍പ്പിച്ചില്ല;ഒന്നാം പ്രതിയടക്കം മൂന്നു പേര്‍ക്ക് ജാമ്യം
ഒന്നാം പ്രതി എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷന്‍ ക്ലാര്‍ക്കായ വിഷ്ണു പ്രസാദ്,രണ്ടാം പ്രതി കാക്കനാട് മാധവം വീട്ടില്‍ മഹേഷ്, സിപിഎമ്മിന്റെ പ്രാദേശിക നേതാവും ആറാം പ്രതിയുമായ എന്‍ എന്‍ നിധിന്‍ എന്നിവര്‍ക്കാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം മല്‍കിയത്.90 ദിവസം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് മൂവര്‍ക്കും ജാമ്യം ലഭിച്ചത്
കൊച്ചി: കേരളത്തെ തകര്‍ത്ത പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി നല്‍കാന്‍ ശേഖരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നും പണം തട്ടിയ കേസില്‍ അന്വേഷണം സംഘം യഥാസമയം കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്ന് ഒന്നാം പ്രതിയടക്കം മൂന്നു പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കി.ഒന്നാം പ്രതി എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷന്‍ ക്ലാര്‍ക്കായ വിഷ്ണു പ്രസാദ്,രണ്ടാം പ്രതി കാക്കനാട് മാധവം വീട്ടില്‍ മഹേഷ്, സിപിഎമ്മിന്റെ പ്രാദേശിക നേതാവും ആറാം പ്രതിയുമായ എന്‍ എന്‍ നിധിന്‍ എന്നിവര്‍ക്കാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം മല്‍കിയത്.90 ദിവസം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് മൂവര്‍ക്കും ജാമ്യം ലഭിച്ചത്.പ്രതികള്‍ 92 ദിവസത്തിലേറെയായി ജയിലില്‍ ആണെന്നും കുറ്റപത്രം നല്‍കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയത്.
നിതിന്റെ ഭാര്യയും കേസിലെ ഏഴാം പ്രതിയുമായ ഷിന്റുവിന് കഴിഞ്ഞ മാസം ജാമ്യം കിട്ടിയിരുന്നു. സിപിഎം നേതാവും കേസിലെ മൂന്നാം പ്രതിയുമായ എം എം അന്‍വര്‍,ഇയാളുടെ ഭാര്യയും നാലാം പ്രതിയുമായ കൗലത്ത്, രണ്ടാം പ്രതി മഹേഷിന്റെ ഭാര്യയും കേസിലെ അഞ്ചാം പ്രതിയുമായ എം എം നീതു എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.പ്രളയ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയതുമായി ബന്ധപ്പെട്ടാണ് ആദ്യം പോലിസില്‍ പരാതി ചെന്നത് തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ ഒന്നാം പ്രതി വിഷ്ഷണു പ്രസാദിനെ പലപ്പോഴായി ചോദ്യം ചെയ്തതലില്‍ നിന്നും ഇപ്പോള്‍ ഏകദേശം ഒരു കോടിയിലധിക രൂപയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.ഇതിനിടയിലാണ് അന്വേഷണ സംഘത്തിന് യഥാ സമയം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ പോയതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.