പ്രളയ ഫണ്ട് തട്ടിപ്പ് : പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു : എസ് ഡി പി ഐ

പ്രതികളെ അറസ്റ്റ് ചെയ്തു 90ദിവസം പൂര്‍ത്തിയായിട്ടും ഒളിവിലായ കൂട്ടുപ്രതികളെ പിടിക്കുന്നതിലും , കുറ്റപത്രം സമര്‍പ്പിക്കുന്നതിലും ഇടത് പക്ഷ സര്‍ക്കാര്‍ ബോധപൂര്‍വം വരുത്തിയ വീഴ്ചയാണ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണം.തട്ടിപ്പിന്റെ യഥാര്‍ഥ ചിത്രം ഇത് വരെ പുറത്ത് വന്നിട്ടില്ല

Update: 2020-06-08 13:52 GMT

കൊച്ചി : പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് നടത്തിയ പ്രതികള്‍ക്കു ജാമ്യം ലഭിച്ച സംഭവം സംസ്ഥാന സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നതിനു തെളിവെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തു 90ദിവസം പൂര്‍ത്തിയായിട്ടും ഒളിവിലായ കൂട്ടുപ്രതികളെ പിടിക്കുന്നതിലും , കുറ്റപത്രം സമര്‍പ്പിക്കുന്നതിലും ഇടത് പക്ഷ സര്‍ക്കാര്‍ ബോധപൂര്‍വം വരുത്തിയ വീഴ്ചയാണ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണം.

തട്ടിപ്പിന്റെ യഥാര്‍ഥ ചിത്രം ഇത് വരെ പുറത്ത് വന്നിട്ടില്ല. മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണ് കണ്ടെത്തിയത്. തട്ടിപ്പ് കണ്ടെത്തിയ ഉടനെ സെക് ഷനിലെ മുഴുവന്‍ ജീവനക്കാരേയും സ്ഥലം മാറ്റാതിരുന്നത് തെളിവ് നശിപ്പിക്കാനിടയാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും കലക്ട്രേറ്റില്‍ നിന്ന് മുക്കിയെന്ന് ഷെമീര്‍ മാഞ്ഞാലി ആരോപിച്ചു.പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന സമീപനം ഇടത് സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ തയാറാവാണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. 

Tags:    

Similar News